thrissur local

സമൂഹത്തിന്റെ വിശപ്പാണ് ആത്യന്തികമായി കോവിലന്റെ കൃതികളിലെ പ്രമേയമെന്ന് വൈശാഖന്‍



തൃശൂര്‍: ലോകത്തിലെ ഏറ്റവും വലിയ അതിജീവന പ്രശ്‌നം വിശപ്പാണെന്നും സമൂഹത്തിന്റെ വിശപ്പാണ് ആത്യന്തികമായി കോവിലന്റെ കൃതികളിലെ പ്രമേയമെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ മാഷ്. സാഹിത്യഅക്കാദമി വൈലോപ്പിള്ളിഹാളില്‍ കോവിലന്റെ ഏഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ച സംഘടിപ്പിച്ച കോവിലന്‍ ഓര്‍മ്മ എന്ന സെമിനാറില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഇടംപിരിശംഖില്‍ കേള്‍ക്കുന്ന കടലിരമ്പം പോലെയാണ് മലയാള സാഹിത്യത്തില്‍ കോലവിലന്‍ കൃതികളുടെ ഇരമ്പം. ഹിമാലയവും താഴ്്‌വരകളും അവിടെ തമ്പടിച്ച പട്ടാളക്കാരുടെ ബഹുസ്വരതയും വൈരുദ്ധ്യവും വിശപ്പും കൃതികളില്‍ നിറയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും വൈശാഖന്‍ മാഷ് അഭിപ്രായപ്പെട്ടു. വ്യവസ്ഥകളോടും വൈരുദ്ധ്യങ്ങളോടുമുള്ള വെല്ലുവിളിയാണ് മനുഷ്യനിലെ വിശപ്പെന്ന് വിശപ്പിന്റെ സൗന്ദര്യശാസ്ത്രം എന്ന വിഷയം അടിസ്ഥാനമാക്കി ഡോ. കെ എം അനില്‍ വിശദീകരിച്ചു. പുതിയ കാലഘട്ടത്തില്‍ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി പോലെയുള്ള കഥകളും വിശപ്പാണ് കൈകാര്യം ചെയ്തതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Next Story

RELATED STORIES

Share it