kozhikode local

സമൂഹത്തിന്റെ ഐക്യവും സൗഹാര്‍ദവും കാത്തു സൂക്ഷിക്കാന്‍ മസ്ജിദുകള്‍ക്ക് കഴിയണം



താമരശേരി: സമൂഹത്തിന്റെ ഐക്യവും സൗഹാര്‍ദ്ദവും കാത്ത് സൂക്ഷിക്കാന്‍ മസ്ജിദുകള്‍ക്ക് കഴിയണമെന്നും ദൈവീക ഭവനമായ പള്ളികള്‍ ആയിരിക്കണം വിശ്വാസികളുടെ ജീവിതത്തിന്റെ കേന്ദ്രമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ചമല്‍ മഹല്ല് ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് ഖാസി കെ അബ്ദുല്‍ബാരി ബാഖവി അദ്ധ്യക്ഷനായി. എന്‍ അബ്ദുള്ള ഫൈസി, നാസര്‍ ഫൈസി കൂടത്തായി, വി കെ വേലായുധന്‍,അമൃത തമ്പി, ഇ കെ ജോര്‍ജ്, പൗലോസ് മാസ്റ്റര്‍, നൗഷാദ് ചെമ്പ്ര സംസാരിച്ചു.
Next Story

RELATED STORIES

Share it