Pathanamthitta local

സമൂഹം നേരിടുന്ന വലിയ വെല്ലുവിളി പുതുതലമുറയുടെ ധാര്‍മികത്തകര്‍ച്ച: കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി

പത്തനംതിട്ട: കാലികസമൂഹം നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി പുതുതലമുറയുടെ ധാര്‍മിക തകര്‍ച്ചയാണെന്നും അതില്‍ നിന്നും ഭാവിതലമുറയെ സംരക്ഷിച്ച് അവരെ രാജ്യത്തിനും നാടിനും ഗുണകരമാക്കി തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് മദ്‌റസഫെസ്റ്റ് സംഘടിപ്പിച്ചരിക്കുന്നതെന്നും വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി  പറഞ്ഞു. മദ്‌റസഫെസ്റ്റ് 2018 ന്റെ സമാപനം കുറിച്ച് പത്തനംതിട്ട ടൗണ്‍ മദ്‌റസയില്‍ നടന്ന  ജില്ലാഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ ജില്ല പ്രസിഡന്റ് പി എം അബ്ദുല്‍ റഹീം മൗലവി അധ്യക്ഷതവഹിച്ചു. ഡികെജെയു ജില്ല പ്രസിഡന്റ് അബ്ദുല്‍ ശുക്കൂര്‍ മൗലവി അല്‍ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ഡികെഎല്‍എം സംസ്ഥാന പ്രസിഡന്റ് തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, ജില്ല ജനറല്‍ സെക്രട്ടറി സി എച്ച് സൈനുദ്ദീന്‍ മൗലവി, ജില്ല വൈസ് പ്രസിഡന്റ് എ എ മുഹൈമിന്‍ മൗലവി , പത്തനംതിട്ട ജുമാമസ്ജിദ് സെക്രട്ടറി അബ്ദുല്‍സലാം, ക്ഷേമനിധി ഏരിയാ കണ്‍വീനര്‍ പി എ ശെരിഫുദ്ദീന്‍ മൗലവി, കെഎംവൈഎഫ് ജില്ല സെക്രട്ടറി മുസ്തഫ, ഡികെജെയു ജില്ല ട്രഷറര്‍ അബ്ദുല്‍ റഹീം മൗലവി കല്ലൂര്‍, ഹുസൈന്‍ മൗലവി സംസാരിച്ചു.ജമാഅത്ത് പ്രസിഡന്റ് ഹാജി എ സലാഹുദ്ദീന്‍ പതാക ഉയര്‍ത്തി. കുട്ടികളുടെ  മല്‍സരങ്ങളുടെ ഉദ്ഘാടനം ഡികെഎല്‍എം അടൂര്‍ മേഖലാ പ്രസിഡന്റ് സൈനുദ്ദീന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ഡികെജെയു ജില്ല സെക്രട്ടറി അഷ്‌റഫ് മൗലവി അധ്യക്ഷതവഹിച്ചു. ഡികെഎല്‍എം പത്തനംതിട്ട മേഖലാ സെക്രട്ടറി അബ്ദുല്‍ റഹീം മൗലവി, സി വൈ അഹമ്മദ്കബീര്‍ മൗലവി സംസാരിച്ചു. ജില്ലയിലെ 41 ഓളം മദ്രസകളില്‍ നിന്നും നൂറ്റിയമ്പതില്‍ പരം കുട്ടികള്‍ മല്‍സരത്തില്‍ പെങ്കടുത്തു. 159 പോയിന്റ് നേടി പത്തനംതിട്ട മേഖല ഓവറോള്‍ ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കി. 110 പോയിന്റ് നേടി അടൂര്‍ മേഖല രണ്ടാം സ്ഥാനവും നേടി.മദ്‌റസ വിദ്യാഭ്യാസം ധാര്‍മികാടിത്തറ ഭദ്രമാക്കാന്‍' എന്ന പ്രമേയവുമായി മദ്‌റസതലത്തിലും ഏരിയാതലത്തിലും മേഖലാതലത്തിലും നടത്തുന്ന മദ്‌റസഫെസ്റ്റ് 2018 ന്റെ സമാപനം കുറിച്ചാണ് മദ്‌റസ ജില്ലാഫെസ്റ്റ് നടത്തിയത്.
Next Story

RELATED STORIES

Share it