Alappuzha local

സമുദ്രോല്‍പന്ന മേഖലയിലെ അടച്ചുപൂട്ടല്‍ സമരം പിന്‍വലിച്ചു



ചേര്‍ത്തല:  സമുദ്രോല്‍പന്ന മേഖലയിലെ അടച്ചു പൂട്ടല്‍ സമരം പിന്‍വലിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് സമുദ്രോല്‍പന്ന മേഖലയിലെ വ്യവസായികള്‍ 23 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന  അടച്ചുപൂട്ടല്‍ സമരം പിന്‍വലിച്ചത്. ഹര്‍ത്താലുകളില്‍ നിന്നും സമുദ്രോല്‍പന്ന മേഖലയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സംസ്ഥാന വ്യാപകമായി  സമരം പ്രഖ്യാപിച്ചിരുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ചര്‍ച്ചകള്‍ക്കു തയ്യാറാവുകയും, എ എം ആരിഫ് എംഎല്‍എ നടത്തിയ ചര്‍ച്ചകളെയും തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് ചേംബര്‍ ഓഫ് കേരള സീഫുഡ് ഇന്‍ഡസ്ട്രി സംസ്ഥാന പ്രസിഡന്റ് വി പി ഹമീദ് അറിയിച്ചു.തുടര്‍ച്ചയായി ഉണ്ടാവുന്ന ഹര്‍ത്താലുകള്‍ മൂലം സമുദ്രോല്‍പന്ന മേഖലയില്‍ കോടികളുടെ നഷ്ടമുണ്ടാവുന്നതായാണ് വ്യവസായികളുടെ പരാതി. മല്‍സ്യ സംസ്‌കരണ സ്ഥാപനങ്ങളും കയറ്റുമതി സ്ഥാപനങ്ങളും ഐസ് പ്ലാന്റുകള്‍ തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളും അടച്ചിടാനായിരുന്നു നേതാക്കള്‍ തീരുമാനമെടുത്തിരുന്നത്.
Next Story

RELATED STORIES

Share it