wayanad local

സമുദായ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യകത: മാര്‍ ജോസ് പൊരുന്നേടം

മാനന്തവാടി: സമുദായ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നു രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം. സമൂഹനന്മ ലക്ഷ്യംവച്ച് ക്രിസ്ത്യന്‍ സമുദായം നടത്തിയ മുന്നേറ്റങ്ങളും പ്രവര്‍ത്തനങ്ങളും കേരളത്തിലെന്നല്ല, രാജ്യത്തെങ്ങുമുള്ള സകല മനുഷ്യര്‍ക്കും പുരോഗതിയുടെ പാത തുറക്കാന്‍ കാരണമായിട്ടുണ്ടെന്നും കുടിയേറ്റ ജനതയെ കൈയേറ്റക്കാരായി കാണാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമുദായ ശാക്തീകരണത്തിന്റെ ഭാഗമായി ദ്വാരക ഫൊറോനയിലെ 9 യൂനിറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സംഗമം ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ അവകാശങ്ങളും ഭരണഘടനാവകാശ ങ്ങളും സംരക്ഷിക്കപ്പെടാന്‍ സമുദായ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാവണമെന്നും ബിഷപ് ആഹ്വാനം ചെയ്തു.
തുടര്‍ന്നു നടന്ന ക്ലാസിന് റേഡിയോ മാറ്റൊലി ഡയറക്ടര്‍ ഡോ. സെബാസ്റ്റ്യന്‍ പുത്തേന്‍ നേതൃത്വം നല്‍കി. രൂപതാ ജനറല്‍ സെക്രട്ടറി വര്‍ക്കി നിരപ്പേല്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ആന്റോ മമ്പള്ളി മുഖ്യ പ്രഭാഷണം നടത്തി.
ദ്വാരക ഫൊറോന ഡയറക്ടര്‍ ഫാ. ജോസ് തേക്കനാടി, രൂപതാ പ്രസിഡന്റ് ഡോ. കെ പി സാജു, പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. പോള്‍ വാഴപ്പള്ളി, ഫാ. ജോര്‍ജ് മമ്പള്ളില്‍,  ബിബിന്‍ പിലാപ്പിള്ളി, രാജു ജോസഫ് ചൊവ്വാറ്റുകുന്നേല്‍, അഡ്വ. ഷാജി തോപ്പില്‍, തോമസ് ആര്യമണ്ണില്‍, റെനീഷ് അര്യപ്പള്ളി, ജോസ് കുഴിക്കൊമ്പില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it