palakkad local

സമുദായത്തിന് ആത്മവിശ്വാസമുണ്ടാക്കാന്‍ നേതൃത്വം മുന്നിട്ടിറങ്ങണം: ജമാഅത്തെ ഇസ്‌ലാമി



പട്ടാമ്പി: സമുദായം പ്രതിസന്ധികള്‍ക്കിടയിലൂടെ കടന്നുപോവുമ്പോള്‍ ആത്മവിശ്വാസം പകരാന്‍ നേതൃത്വം മുന്നിട്ടിറങ്ങണമെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗം കെഎ യൂസുഫ് ഉമരി. ജമാഅത്തെ ഇസ്‌ലാമി ജില്ല കമ്മിറ്റി പട്ടാമ്പി കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സ്‌നേഹ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് അബ്ദുല്‍ ഹകീം നദ്‌വി അധ്യക്ഷത വഹിച്ചു.  പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോള്‍, ഡിസിസി സെക്രട്ടറി ടിപി ഷാജി, കെഎന്‍എം ദഅ്‌വ വിഭാഗം ജില്ല വൈസ് പ്രസിഡന്റ് പ്രഫ.ഇസ്ഹാഖ് ,  കെഎന്‍എം മണ്ഡലം പ്രസിഡന്റ് ഹംസ മാസ്റ്റര്‍, ഐഎന്‍എല്‍ ജില്ല പ്രസിഡന്റ് അഷ്‌റഫലി വല്ലപ്പുഴ, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പിടി മുഹമ്മദ്, എസ്ഡിപിഐ  ജില്ലാ പ്രസിഡന്റ് അമീറലി,  വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ്  കെസി നാസര്‍, യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് സിഎ സാജിദ്, മമ്മുസാഹിബ്,യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് സി എ റാസി, അബ്ദുസലഫി,ചേമ്പറോഫ് കോമേഴ്‌സ് പ്രസിഡന്റ് കെ എച്ച് ഗഫൂര്‍, പി. മുസ്തഫ,  ഏരിയ പ്രസിഡന്റ് നാസര്‍ കാരക്കാട് സംസാരിച്ചുസലാം മൗലവി ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it