സമിയുടെ പ്രസ്താവന അപമാനകരമെന്ന് ക്രിക്കറ്റ് ബോര്‍ഡ്

റൊസൗ (ഡൊമിനിക്ക): ട്വന്റി ലോകകപ്പില്‍ ചാംപ്യന്മാരായ ശേഷം വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമി നടത്തിയ പ്രസ്താവനകള്‍ അപമാനകരമാണെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് പ്രസിഡന്റ് ഇമ്മാനുവല്‍ നാന്ദന്‍ ചൂണ്ടിക്കാട്ടി. ദേശീയ ക്രിക്കറ്റ് ബോര്‍ഡിന്റെ കടുത്ത അവഹേളനം അതിജീവിച്ചാണ് തങ്ങള്‍ ലോകകപ്പിനെത്തിയതെന്നും ബോര്‍ഡിനുള്ള മറുപടിയാണ് കിരീടനേട്ടമെ ന്നും സമി നേരത്തേ പറഞ്ഞിരുന്നു. ഗ്രനാഡ പ്രധാനമന്ത്രി കെയ്ത് മിച്ചെലും നാട്ടുകാരും നല്‍ കിയ അകമഴിഞ്ഞ പിന്തുണയാണ് ടീമിനെ ജേതാക്കളാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇത്ര വലിയ നേട്ടങ്ങള്‍ കൈവരിച്ച ശേഷം ഇത്തരത്തില്‍ മോശം പ്രസ്താവനകള്‍ നടത്തുന്നത് കരീബിയന്‍ ജനതയെ മൊത്തം അപമാനിക്കുന്നതിന് തുല്യമാണെന്ന് നാന്ദന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it