Second edit

സമിതികള്‍

പ്രയാസമുള്ള തീരുമാനങ്ങളെടുക്കേണ്ട ഘട്ടം വരുമ്പോള്‍ ഭരണകൂടങ്ങള്‍ സ്വീകരിക്കുന്ന ഒരു തന്ത്രം അതിനായി പ്രത്യേക സമിതികള്‍ രൂപീകരിക്കുകയാണ്. ഏകാധിപത്യങ്ങളും ജനാധിപത്യങ്ങളും ഇക്കാര്യത്തില്‍ ഒരുപോലെയാണ്. ഏകാധിപത്യങ്ങളില്‍ മിക്കപ്പോഴും തീരുമാനമെടുക്കാന്‍ അധികാരമില്ലാത്തവരായിരിക്കും സമിതിയംഗങ്ങളായിരിക്കുക. മ്യാന്‍മര്‍ തന്നെ ഒരുദാഹരണം. മ്യാന്‍മറില്‍ എല്ലാറ്റിനും സമിതികളാണ്.  സ്വാതന്ത്ര്യം നേടിയതിന്റെ 70ാം വാര്‍ഷികം ആചരിക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ ഒമ്പതു സമിതികളാണ് പ്രവര്‍ത്തിക്കുന്നത്. പരിപാടി എന്തെന്നു തീരുമാനിക്കാന്‍ ഒന്ന്, പ്രസിഡന്റിന്റെ പ്രസംഗമെഴുതാന്‍ വേറൊന്ന്, ക്ഷണക്കത്തടിക്കാന്‍ മറ്റൊന്ന്- അങ്ങനെ പോവുന്നു സമിതികള്‍. റഖൈന്‍ പ്രവിശ്യയില്‍ റോഹിന്‍ഗ്യകള്‍ക്കു നേരെ നടന്ന ആക്രമണങ്ങളെപ്പറ്റി പഠിക്കാന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും വെവ്വേറെ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ രണ്ടു സമിതികളുടെയും ശുപാര്‍ശകള്‍ എങ്ങനെ നടപ്പാക്കുമെന്നു പഠിക്കാന്‍ മറ്റൊരു സമിതിയും നിലവിലുണ്ട്. സൈനികരുടെ അതിക്രമങ്ങളെപ്പറ്റി പഠിക്കാന്‍ രണ്ടു സമിതികളുണ്ടായിരുന്നു. ഒരു സമിതി സൈന്യത്തെ പൂര്‍ണമായി കുറ്റവിമുക്തമാക്കിയപ്പോള്‍ മറ്റൊന്ന് ഒരു പട്ടാളക്കാരന്‍ റോഹിന്‍ഗ്യകളുടെ ഒരു മോട്ടോര്‍ബൈക്ക് മോഷ്ടിച്ചതായി കണ്ടെത്തി. സൂച്ചിയുടെ പ്രധാന ജോലി 16 സമിതികളില്‍ അധ്യക്ഷം വഹിക്കുകയാണത്രേ. ഇതുകൊണ്ടൊക്കെ വല്ല കുഴപ്പവുമുണ്ടായെന്നു ധരിക്കരുത്. കാരണം, രാജ്യം ഭരിക്കുന്നത് സൈന്യമാണ്.
Next Story

RELATED STORIES

Share it