malappuram local

സമാന്തര നടപ്പാതയില്ല: പാലത്തില്‍ നിന്നിറങ്ങുന്നത് പുഴയിലേയ്ക്ക്‌

തേഞ്ഞിപ്പലം: ചേലേമ്പ്ര പുല്ലിപ്പുഴയിലെ മുനമ്പത്ത് കടവിലെ നടപ്പാലത്തിന് സമാന്തര നടപ്പാതയില്ലാത്തത് ദുരിതമാവുന്നു. പാലത്തില്‍ നിന്ന് ഇറങ്ങുന്നത് പുഴയിലേയ്ക്കാണ്. ചേലേമ്പ്ര - ഫറോക്ക് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് നടപ്പാലം. ഫറോക്ക് പെരുമുഖം ഭാഗത്തുള്ളവരും ചേലേമ്പ്ര പാറയില്‍ ഭാഗത്തുള്ളവരുമായി വിദ്യാര്‍ഥികളടക്കമുള്ള നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്ന നടപ്പാലമാണിത്. കാല്‍ വഴുതിയാല്‍ പുഴയില്‍ വീഴുമെന്ന ഭീതി നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ പാലത്തിന്റെ സമാന്തര നടപ്പാത വെള്ളം കയറി മൂടിയ നിലയിലായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. വേലിയേറ്റ സമയത്തും നടപ്പാതയില്‍ വെള്ളം കയറി മൂടാറുണ്ട്. പാലത്തിന് സമമായി സമാന്തര നടപ്പാത ഉയരമില്ലാത്തതാണ് ഇവിടുത്തെ പ്രശ്‌നം. ഇവിടെ റോഡ് പാലം വേണമെന്ന ആവശ്യത്തിന് പഴക്കമേറെയുണ്ട്. ഇരുകരയിലും പുഴയുടെ ഏതാനും മീറ്റര്‍ അകലെ വരെ അപ്രോച്ച് റോഡുമുണ്ട്.
Next Story

RELATED STORIES

Share it