World

സമാധാന ചര്‍ച്ച ചരിത്രത്തിലെ നാഴികക്കല്ല്: ഉത്തരകൊറിയ

സോള്‍: കൊറിയന്‍ രാഷ്ട്രത്തലവന്‍മാരുടെ കൂടിക്കാഴ്ചയും തുടര്‍ന്നുണ്ടായ സമാധാന പ്രഖ്യാപനവും ചരിത്രത്തിലെ നാഴികക്കല്ലെന്ന് ഉത്തരകൊറിയന്‍ ഔദ്യോഗിക മാധ്യമം. നിരായുധീകരണത്തിലൂടെ ആണവരഹിതമായ കൊറിയന്‍ ഉപദ്വീപെന്ന ലക്ഷ്യത്തിലേക്ക് ഇരുകൊറിയകളും എത്തിച്ചേര്‍ന്നതായി ഉത്തരകൊറിയയുടെ കെസിഎന്‍എ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
വെള്ളിയാഴ്ചയാണ് കൊറിയന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മില്‍ ധാരണയായത്. ഇതുസംബന്ധിച്ച കരാറില്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെഇന്നും ഒപ്പുവച്ചു. 1950 മുതല്‍ 1953വരെ നീണ്ട കൊറിയന്‍ യുദ്ധത്തിന് അവസാനമിടാനാണ് ഇരുനേതാക്കളുടെയും തീരുമാനം. ഇരു കൊറിയകള്‍ക്കുമിടയിലെ സൈനികരഹിത മേഖലയിലെ പാന്‍മുന്‍ജോം ഗ്രാമത്തിലായിരുന്നു കൊറിയന്‍ നേതാക്കളുടെ കൂടിക്കാഴ്ച.
കൊറിയന്‍ നേതാക്കളുടെ കൂടിക്കാഴ്ചയെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ് അഭിനന്ദിച്ചു. നല്ല കാര്യങ്ങള്‍ സംഭവിക്കുന്നു, ബാക്കി കാലം തീരുമാനിക്കുമെന്ന് കൂടിക്കാഴ്ചയെ കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. യുഎസിനു പുറമെ ചൈന, ജപ്പാന്‍ തുടങ്ങിയ രാഷ്ട്രങ്ങളും തീരുമാനത്തെ സ്വാഗതം ചെയ്തു.
Next Story

RELATED STORIES

Share it