kannur local

സമാധാന കമ്മിറ്റി ചെയര്‍മാന്റെ കാര്‍ഷിക വിളകള്‍ വെട്ടിനശിപ്പിച്ചു

പാനൂര്‍: കുന്നോത്തുപറമ്പില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം രൂക്ഷം. കാര്‍ഷിക വിളികള്‍ വെട്ടിനശിപ്പിച്ചു. പുത്തൂര്‍ ആനപ്പാലത്തിനടുത്ത കടയങ്കോട് വയലില്‍ ഇ ഭരതന്‍ മാസ്റ്ററുടെ ഉടമസ്ഥതയിലുള്ള കുലച്ചതും കുലക്കാത്തതുമായ 50 ഓളം നേന്ത്രവാഴകള്‍, 50 കവുങ്ങിന്‍ തൈകള്‍, പത്ത് തെങ്ങിന്‍ തൈകള്‍ എന്നിവയാണ് ഇന്നലെ രാവിലെ വെട്ടിനശിപ്പിച്ച നിലയില്‍ കണ്ടത്.
പാനൂര്‍ സിഐ വി വി ബെന്നിയുടെ നേതൃത്വത്തില്‍ ഓ രോ മേഖലയിലും സമാധാന കമ്മിറ്റികള്‍ക്കു രൂപം നല്‍കുന്നതിന്റെ ഭാഗമായി കുന്നോത്തുപറമ്പ് മേഖലാകമ്മിറ്റിയുടെ ചെയര്‍മാനായി ഭരതന്‍ മാസ്റ്ററെ തെരഞ്ഞെടുത്തിരുന്നു. സമാധാന ഭംഗമുണ്ടാകുമ്പോള്‍ ചെയര്‍മാന്‍ എന്ന നിലയില്‍ പോലിസില്‍ ഇടപെടല്‍ നടത്തും.
ഇതില്‍ പ്രതിഷേധിച്ചാണ് സാമൂഹിക വിരുധര്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചതെന്നു സംശയിക്കുന്നു. സിഐയുടെ നേതൃത്വത്തില്‍ പോലിസെത്തി അന്വേഷണമാരംഭിച്ചു.
മുന്‍ മന്ത്രി കെ പി മോഹനന്‍, പാനൂര്‍ ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് കെ ഇ കുഞ്ഞബ്ദുല്ല, പഞ്ചായത്ത് പ്രസിഡന്റ് കരുവാങ്കണ്ടി ബാലന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it