Flash News

സമാധാനമുള്ള രാജ്യങ്ങളില്‍ ഒന്നാമത് ഐസ്‌ലാന്റ് ഇന്ത്യയുടെ സ്ഥാനം?

സമാധാനമുള്ള രാജ്യങ്ങളില്‍ ഒന്നാമത് ഐസ്‌ലാന്റ് ഇന്ത്യയുടെ സ്ഥാനം?
X
ലണ്ടന്‍: ലോകത്ത് ഏറ്റവും സമാധാനമുള്ള രാജ്യമായി ഐസ്‌ലാന്റ് തിരഞ്ഞെടുക്കപ്പെട്ടു. 2008 മുതല്‍ തുടര്‍ച്ചയായി ആദ്യ സ്ഥാനത്ത് എത്തുന്നത് ഐ്‌സ്‌ലാന്റാണ്.ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എക്കണോമിക്‌സ് ആന്‍ഡ് പീസിന്റെതാണ് റിപോര്‍ട്ട്. ന്യൂസിലാന്റ്, പോര്‍ച്ചുഗല്‍, ഓസ്ട്രിയ, ഡെന്‍മാന്‍ക്ക് രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.ആകെ 163 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ സിറിയയാണ് ഒട്ടും സമാധാനമില്ലാത്ത രാജ്യം.പഠന പ്രകാരം 2016നെക്കാള്‍ 0.27 ശതമാനം ലോക സമാധാനം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാലുവര്‍ഷമായി ലോക സമാധാനത്തില്‍ കുറവാണ് രേഖപ്പെടുത്തുന്നത്. 92 രാജ്യങ്ങളില്‍ സമാധാനം കുറഞ്ഞപ്പോള്‍ 71 രാജ്യങ്ങളില്‍ വര്‍ധനവുണ്ടായി. ദക്ഷിണ അമേരിക്കയിലാണ് ഏറ്റവും വലിയ ഇടിവുണ്ടായത്.



അതേസമയം, മുന്‍ വര്‍ഷത്തേ അപേക്ഷിച്ച് ഇന്ത്യയില്‍ സമാധാന നില മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 141 ആയിരുന്ന ഇന്ത്യ 137ാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്.കടുത്ത കുറ്റകൃത്യങ്ങളില്‍ ഉണ്ടായ കുറവാണ് ഇതിന് കാരണമായി ചൂണ്ടികാട്ടുന്നത്.മരണപ്പെടുന്നവരുടെ കണക്കില്‍ വലിയ കുറവ് വന്നിട്ടുള്ള രാജ്യങ്ങളിലും  ഇന്ത്യയുണ്ട്. ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സിറിയയിലാണ്.
Next Story

RELATED STORIES

Share it