World

സമാധാനത്തിലേക്കു നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പോപ്

വത്തിക്കാന്‍ സിറ്റി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മില്‍ സിംഗപ്പൂരില്‍ നടത്താനിരിക്കുന്ന കൂടിക്കാഴ്ച കൊറിയയെ സമാധാനത്തിലേക്കു നയിക്കുമെന്നു പ്രതീക്ഷിക്കുന്നതായി പോപ് ഫ്രാന്‍സിസ്.
സിംഗപ്പൂരില്‍ വരുംദിവസങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ കൊറിയന്‍ ഉപദ്വീപിലും ലോകമാകെയും സമാധാനപരമായ ഭാവി ഉറപ്പുനല്‍കുന്ന ഒരു നല്ല പാതയുടെ വികസനത്തിനു സഹായകമാവും. പ്രിയപ്പെട്ട കൊറിയന്‍ ജനതയ്ക്കായി പ്രത്യേക സൗഹൃദവും പ്രാര്‍ഥനയും താന്‍ വാഗ്ദാനം ചെയ്യുന്നതായും മാര്‍പാപ്പ തന്റെ പതിവു ഞായറാഴ്ച പ്രസംഗത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it