സമാധാനചര്‍ച്ച പുനരാരംഭിക്കും: യുഎന്‍

ജനീവ: സിറിയയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതോടെ സമാധാനചര്‍ച്ചകള്‍ക്കു വഴി തെളിഞ്ഞതായി യുഎന്‍. സമാധാനചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്നും യുഎന്നിലെ സിറിയന്‍ പ്രതിനിധി സ്റ്റെഫാന്‍ ഡീ മിസ്റ്റ്യൂറ അറിയിച്ചു. വെടിനിര്‍ത്തല്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നാല്‍ യുഎന്നിനെ സംബന്ധിച്ച് ഇതു നിര്‍ണായകമായിരിക്കും. മ്യൂണിച്ചില്‍ മുമ്പു ചേര്‍ന്ന സമാധാന ചര്‍ച്ചകള്‍ക്കു ശേഷം പുനര്‍ചര്‍ച്ചകള്‍ക്കുള്ള ശരിയായ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it