thrissur local

സമാധാനം പുനസ്ഥാപിക്കണമെന്ന് സര്‍വകക്ഷി യോഗം

ഇരിങ്ങാലക്കുട: ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം അവസാനിപ്പിച്ച് പടിയൂര്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു.
മാസങ്ങളായി പടിയൂര്‍ കേന്ദ്രികരിച്ച് നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപി്ക്കാന്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ ഓഫിസില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനം. ഇടതുപക്ഷ പ്രവര്‍ത്തകരും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരും തമ്മില്‍ കഴിഞ്ഞ കുറെ മാസങ്ങളായി നിരവധി തവണ പ്രദേശത്ത് ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് ഇന്‍സ്‌പെക്ടര്‍ എം കെ വിനോദിന്റെയും കാട്ടൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ഇ ആര്‍ ബൈജുവിന്റെയും നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം വിളിപ്പിച്ചത്. പോലിസുമായി സഹകരിച്ച് പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാന്‍ മുഴുവന്‍ കക്ഷികളും ഒറ്റകെട്ടായി തീരുമാനിച്ചു.
സോഷ്യല്‍ മീഡിയില്‍ നടക്കുന്ന വെല്ലുവിളികളും പരസ്പരമുള്ള കുറ്റാരോപണങ്ങളും അവസാനിപ്പിക്കാന്‍ ഇരുവിഭാഗവും അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും തീരുമാനിച്ചു. സോഷ്യല്‍ മീഡീയിലെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ക്കെതിരെ പാര്‍ട്ടി പിന്തുണ ഇല്ലാതെ നേരിട്ട് പരാതി നല്‍കുന്നവര്‍ക്ക് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു. ബിജെപി യെ പ്രതിനിധികരിച്ച് ആനൂപ് മാമ്പ്ര, ബിനോയ് കോലന്ത്ര, ഷിബിരാജ് എന്നിവരും സിപിഐയെ പ്രതിനിധികരിച്ച് കെ സി ബിജു, കെ പി കണ്ണന്‍, ടി വി വിപിന്‍ എന്നിവരും സിപിഎമ്മിനെ പ്രതിനിധികരിച്ച് പി എ രാമനാഥന്‍, ടി എസ് സുതന്‍, സൗമിത്രന്‍ എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it