Flash News

സമാജ്‌വാദി പാര്‍ട്ടി നേതാവും മകനും ബിജെപിയിലേക്ക്

സമാജ്‌വാദി പാര്‍ട്ടി നേതാവും മകനും ബിജെപിയിലേക്ക്
X
ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടി നേതാവും രാജ്യസഭാഗംവുമായ നരേഷ് അഗര്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപിയുടെ ആസ്ഥാന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ നരേഷിന് പാര്‍ട്ടി അംഗത്വം നല്‍കി. ജയാ ബച്ചന് രാജ്യാസഭയിലേക്ക് സീറ്റ് നല്‍കിയ സമാജ് വാദി പാര്‍ട്ടിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. നരേഷ് അഗര്‍വാളിന്റെ മകനും നിലവില്‍ എംഎല്‍എയുമായ നിതിന്‍ അഗര്‍വാളും ബിജെപിയില്‍ ചേര്‍ന്നു.



ദേശീയ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാതെ സമൂഹത്തിന് വേണ്ടി ഒന്നും ചെയ്യാനാകില്ലെന്ന് ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നരേഷ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടേയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും പ്രവര്‍ത്തനങ്ങളെ താന്‍ മാനിക്കുന്നു. കോണ്‍ഗ്രസുമായും ബിഎസ്പിയുമായും മാറിമാറി സഖ്യമുണ്ടാക്കുന്ന എസ്പി നിലപാട് അംഗീകരിക്കാനാകില്ലെന്നും യാതൊരു ഉപാധികളും കൂടാതൊണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും നരേഷ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റ് ജയാ ബച്ചന് നല്‍കിയതാണ് നരേഷ് അഗര്‍വാളിനെ പ്രകോപിപ്പിച്ചത്. 'എന്റെ ടിക്കറ്റ് ബോളിവുഡ് സിനിമകളില്‍ ഡാന്‍സ് ചെയ്യുന്നയാള്‍ക്ക് കൊടുത്തു. ഇത് വേദനാജനകമാണ്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എന്റെ മകന്‍ ബിജെപിക്ക് വോട്ട് ചെയ്യും.'- നരേഷ് അഗര്‍വാള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it