thrissur local

സമസ്ത 90ാം വാര്‍ഷികം: വിപുലമായ പ്രചാരണ പരിപാടികള്‍ നടത്തും

ചേറ്റുവ: സമസ്ത 90ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ജില്ലയില്‍ വിപുലമായ പ്രചരണ പരിപാടികള്‍ നടത്തുവാന്‍ സ്വാഗത സംഘം തീരുമാനിച്ചു. ജില്ലാ തല സംഗമങ്ങള്‍, സെമിനാറുകള്‍, മേഖല കണ്‍വന്‍ഷനുകള്‍, മഹല്ല് തല ജനസമ്പര്‍ക്ക പരിപാടി തുടങ്ങി വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കി.
നവംബര്‍ മാസത്തില്‍ ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ തല സ്വദര്‍ മുഅല്ലീം സംഗമം ചേറ്റുവയില്‍ വെച്ചും, സുന്നി മഹല്ല് ഫെഡറേഷന്‍ ഡിസംബറില്‍ തൃശൂരില്‍ വെച്ച് ജില്ലാ മഹല്ല് സംഗമവും, ഡിസംബര്‍ അവസാന വാരം എസ്‌കെഎസ്എസ്എഫ് ജില്ലാതല യുവജന വിദ്യാര്‍ഥി സംഗമവും, ജനുവരിയില്‍ എസ്‌വൈഎസ് ജില്ലാ സെമിനാറും സംഘടിപ്പിക്കും.
പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ സമസ്ത നേതാക്കള്‍ മഹല്ലുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തുവാനും തീരുമാനിച്ചു.
ചേറ്റുവ ബുസ്താനുല്‍ ഉലൂം മദ്രസയില്‍ നടന്ന ജില്ലാ സ്വാഗത സംഘം യോഗം ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് എസ്എംകെ തങ്ങള്‍ അധ്യക്ഷനായി.
സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ കരീം ഫൈസി സ്വാഗതവും, കോ-ഓഡിനേറ്റര്‍ വി എം ഇല്യാസ് ഫൈസി നന്ദിയും പറഞ്ഞു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് പി ടി കുഞ്ഞുമുഹമ്മദ് മുസ്‌ല്യാര്‍, സുപ്രഭാതം ഗവേണിങ് ബോഡി ചെയര്‍മാന്‍ ഉസ്താദ് ഹംസ ബിന്‍ ജമാല്‍ റംലി, സുന്നി മഹല്ല് ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറിമാരായ ബഷീര്‍ ഫൈസി ദേശമംഗലം, നാസര്‍ ഫൈസി തിരുവത്ര, എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഇബ്രാഹിം ഫൈസി പഴുന്നാന, ഷാഹിദ് കോയ തങ്ങള്‍, ഹുസയ്ന്‍ കോയ തങ്ങള്‍, ഹുസയ്ന്‍ അരിയപ്പുറം, സിദ്ദീഖ് ബദ്‌രി, പി പി മുസ്തഫ മുസ്‌ല്യാര്‍, വി.മൊയ്തീന്‍ കുട്ടി മുസ്‌ല്യാര്‍, ബഷീര്‍ കല്ലേപാടം, സലീം പള്ളത്ത്, ബഷീര്‍ എടക്കഴിയൂര്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, ജാബിര്‍ യമാനി, മഅ്‌റൂഫ് വാഫി, സത്താര്‍ ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it