സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ: 97.90 ശതമാനം വിജയം

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ അനുസരിച്ചു പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ 2, 3 തിയ്യതികളിലും ഗള്‍ഫ് നാടുകളില്‍ 1, 2 തിയ്യതികളിലും നടത്തിയ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു.
അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ രജിസ്റ്റര്‍ ചെയ്ത 11,926 വിദ്യാര്‍ഥികളില്‍ 11,673 പേര്‍ പരീക്ഷയ്ക്കിരുന്നതില്‍ 11,428 പേര്‍ വിജയിച്ചു (97.90 ശതമാനം). കേരളം, കര്‍ണാടക, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, ആന്തമാന്‍ ദ്വീപ് എന്നിവിടങ്ങളിലായി 207 സെന്ററുകളിലാണ് പരീക്ഷ നടന്നത്.
അഞ്ചാം ക്ലാസില്‍ 96.91, ഏഴാം ക്ലാസില്‍ 99.08, പത്താം ക്ലാസില്‍ 98.86 ശതമാനവുമാണ് വിജയം. പ്ലസ്ടു വിഭാഗത്തത്തില്‍ പരീക്ഷയ്ക്കിരുന്ന 35 പേരും വിജയിച്ചു.
അഞ്ചാം ക്ലാസില്‍ മലപ്പുറം ജില്ലയിലെ വളവന്നൂര്‍-കടുങ്ങാത്തുകുണ്ട് ബാഫഖി യത്തീംഖാന പ്രൈമറി മദ്‌റസയിലെ ഫാത്തിമ ശഹ്മി സി ഒന്നാം റാങ്കും കടകശ്ശേരി ഐഡിയല്‍ ഇസ്‌ലാമിക് മദ്‌റസയിലെ ലിയാന ഫെബിന്‍ കെ രണ്ടാം റാങ്കും വളവന്നൂര്‍-കടുങ്ങാത്തുകുണ്ട് ബാഫഖി യത്തീംഖാന പ്രൈമറി മദ്‌റസയിലെ ദിയ ഇ കെ മൂന്നാം റാങ്കും കരസ്ഥമാക്കി.
ഏഴാം ക്ലാസില്‍ കോഴിക്കോട് കടമേരി റഹ്മാനിയ്യ അറബിക് കോളജ് ബോര്‍ഡിങ് മദ്‌റസയിലെ ആദില്‍ മുഹമ്മദ് ഇ കെ ഒന്നാം റാങ്കും മലപ്പുറം ജില്ലയിലെ കാളാവ് അല്‍മദ്‌റസത്തുല്‍ ബദ്‌രിയ്യയിലെ ഫാത്വിമ അഖീല യു രണ്ടാം റാങ്കും വളവന്നൂര്‍-കടുങ്ങാത്തുകുണ്ട് ബാഫഖി യത്തീംഖാന പ്രൈമറി മദ്‌റസയിലെ റബീഹ കെ കെ മൂന്നാം റാങ്കും കരസ്ഥമാക്കി.
പത്താം ക്ലാസില്‍ മലപ്പുറം പുന്നക്കാട് ദാറുന്നജാത്ത് യതീംഖാന മദ്‌റസയിലെ അബ്ദുല്‍വഹാബ് എ ഒന്നാം റാങ്കും കൊളത്തൂര്‍ ഇശാഅത്തുത്തഖ്‌വാ ഇസ്‌ലാമിക് മദ്‌റസയിലെ ഉമൈറ തഹ്‌സിന്‍ കെ രണ്ടാം റാങ്കും മോങ്ങം-അത്താണിക്കല്‍ എംഐസി യത്തീംഖാനയിലെ നൂറ ഫാത്വിമ പി മൂന്നാം റാങ്കും കരസ്ഥമാക്കി.
പ്ലസ്ടു ക്ലാസില്‍ മലപ്പുറം പുന്നക്കാട് ദാറുന്നജാത്ത് യതീംഖാന മദ്‌റസയിലെ മുഹമ്മദ് മിദ്‌ലാജ് ഒന്നാം റാങ്കും തൃശൂര്‍ ജില്ലയിലെ മതിലകം-കൈപമംഗലം മാലിക്കുബ്‌നുദീനാര്‍ (എംഐസി) മദ്‌റസയിലെ ആയിശ ശഹനാസ് ഒ രണ്ടാം റാങ്കും മലപ്പുറം ജില്ലയിലെ പുന്നക്കാട് ദാറുന്നജാത്ത് യതീംഖാന മദ്‌റസയിലെ ബിസ്‌ന ശിറിന്‍ കെ മൂന്നാം റാങ്കും കരസ്ഥമാക്കി. പൊതുപരീക്ഷാ ഫലം ം ംംം.മൊമേെവമ. ശിളീ, ംംം.ൃലൗെഹ.േമൊമേെവമ. ശിളീ എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കുന്നതാണ്.
Next Story

RELATED STORIES

Share it