malappuram local

സമസ്ത പൊതുപരീക്ഷ : ജില്ലയ്ക്ക് അഭിമാനനേട്ടം



ചേളാരി: സമസ്ത കേരള ഇസ്്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2017 മെയ് 6, 7 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലയ്ക്ക് അഭിമാനനേട്ടം. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപ്, അന്തമാന്‍, യുഎഇ, ഒമാന്‍, ബഹ്‌റൈന്‍, മലേസ്യ, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലെ 9,698 മദ്‌റസകളില്‍ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടന്നത്. ഇതില്‍ അഞ്ചാം ക്ലാസില്‍ ഒന്ന്, മൂന്ന് റാങ്കുകളും ഏഴാം ക്ലാസില്‍ മൂന്നാംറാങ്കും, പത്താം തരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകളും, പ്ലസ്ടുവില്‍ ഒന്നാം റാങ്കും കരസ്ഥമാക്കിയാണ് ജില്ല അഭിമാനമായത്. അഞ്ചാം ക്ലാസില്‍ കിഴിശ്ശേരി കാരാട്ടുപറമ്പ് മുനീറുല്‍ ഇസ്‌ലാം മദ്‌റസയിലെ ശിഫാനമോള്‍ സി 500ല്‍ 495 മാര്‍ക്ക് നേടി ഒന്നാം റാങ്കും,  മങ്കടപള്ളിപ്പുറംപുത്തന്‍വീട് അന്‍സ്വാറുല്‍ ഇസ്‌ലാം മദ്‌റസയിലെ മുഹമ്മദ് റാസി കെ പി 500ല്‍ 493 മാര്‍ക്ക്‌നേടി മൂന്നാം റാങ്ക്‌നേടി. ഏഴാം ക്ലാസില്‍  പുവ്വത്താണികോരംകോട് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ ഫാത്വിമ ശിബ്‌ല ടി കെ 400ല്‍ 394 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി. പത്താം ക്ലാസില്‍ മൊറയൂര്‍പാലീരി എടപ്പറമ്പ് ദാറുല്‍ ഹികം മദ്‌റസയിലെ ഫാത്തിമ ഫസ്‌ന പി 400ല്‍ 396 മാര്‍ക്ക് നേടി ഒന്നാം റാങ്കും, അതേ മദ്‌റസയിലെ നജിഹ ശറിന്‍ എം 400ല്‍ 395 മാര്‍ക്ക് നേടി രണ്ടാം റാങ്കും, പൊന്മളവടക്കെമണ്ണ മദ്‌റസത്തുല്‍ഫലാഹിലെ ഫാത്വിമ ജിനാന്‍ സി എച്ച് 400ല്‍ 394 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി. പ്ലസ്ടു ക്ലാസില്‍ ചേറൂര്‍ അച്ചനമ്പലം ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസയിലെ ശഹ്‌നാസ് പി 400ല്‍ 396 മാര്‍ക്ക് നേടി ഒന്നാം റാങ്ക് നേടി. ഈ വര്‍ഷം പത്താം ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തത് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി  ഉള്ളണം മദ്‌റസത്തുല്‍ ലത്വീഫിയ്യയില്‍ നിന്നാണ്. ഇവിടെ പരീക്ഷയില്‍ പങ്കെടുത്ത 55 കുട്ടികളില്‍ 53 പേരും വിജയിച്ചു. പ്ലസ്ടു ക്ലാസില്‍  ചാപ്പനങ്ങാടി തലകാപ്പ് മസ്‌ലകുല്‍ ഇസ്‌ലാം മദ്‌റസയിലെ 23 പേരും വിജയിച്ചു.
Next Story

RELATED STORIES

Share it