wayanad local

സമസ്ത പൊതുപരീക്ഷ: ജില്ലയില്‍ 93.42 ശതമാനം വിജയം

കല്‍പ്പറ്റ/ഗൂഡല്ലൂര്‍: സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് പൊതുപരീക്ഷയില്‍ വയനാട്ടില്‍ 93.42ഉം നീലഗിരി ജില്ലയില്‍ 95.82 ശതമാനവും വിജയം. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 28, 29 തിയ്യതികളിലാണ് പരീക്ഷ നടന്നത്. നാലു ക്ലാസുകളിലുമായി 8,651 കുട്ടികളാണ് ജില്ലയില്‍ പരീക്ഷയ്ക്കിരുന്നത്. ഇതില്‍ 8,082 പേര്‍ വിജയിച്ചു. നീലഗിരിയില്‍ 1,293 കുട്ടികളില്‍ 1,239 പേരും വിജയിച്ചു. വയനാട്ടില്‍ അഞ്ചാം ക്ലാസില്‍ 89.84, ഏഴില്‍ 96.11, പത്തില്‍ 97.91, പ്ലസ്ടു 91.43 ശതമാനവും നീലഗിരിയില്‍ യഥാക്രമം 92.57, 97.89, 99.13, പ്ലസ്ടു 100 ശതമാനം എന്നിങ്ങനെയാണ് വിജയം.
വയനാട്ടില്‍ അഞ്ചാം ക്ലാസില്‍ 3,985 പേര്‍ പരീക്ഷയെഴുതിയതില്‍ 3,580 പേര്‍ വിജയിച്ചു. ഇതില്‍ ഒരാള്‍ക്ക് ടോപ് പ്ലസ് ലഭിച്ചു. 145 പേര്‍ ഡിസ്റ്റിങ്ഷനും 571 ഫസ്റ്റ് ക്ലാസും 265 സെക്കന്റ് ക്ലാസും 2,598 തേര്‍ഡ് ക്ലാസുമാണ് വിദ്യാര്‍ഥികള്‍ നേടിയത്. ഏഴാംക്ലാസില്‍ 3,189 കുട്ടികള്‍ പരീക്ഷയ്ക്കിരുന്നതില്‍ 3,065 കുട്ടികള്‍ (96.11%) വിജയിച്ചു. 11 ടോപ് പ്ലസും 289 ഡിസ്റ്റിങ്ഷനും 681 ഫസ്റ്റ് ക്ലാസും 534 സെക്കന്റ് ക്ലാസും 1550 തേര്‍ഡ് ക്ലാസും ലഭിച്ചു.
1,309 കുട്ടികളാണ് പത്താം ക്ലാസില്‍ വിജയിച്ചത്. 1,337 കുട്ടികളാണ് പരീക്ഷയെഴുതി. 2 ടോപ് പ്ലസും 103 ഡിസ്റ്റിങ്ഷനും 375 ഫസ്റ്റ് ക്ലാസും 152 സെക്കന്റ് ക്ലാസും 677 തേര്‍ഡ് ക്ലാസും കുട്ടികള്‍ക്കു ലഭിച്ചു.
പ്ലസ്ടുവില്‍ 140 കുട്ടികള്‍ പരീക്ഷയ്ക്കിരുന്നതില്‍ 128 കുട്ടികള്‍ (91.43%) വിജയിച്ചു.
ഒരു ടോപ് പ്ലസും 2 ഡിസ്റ്റിങ്ഷനും 17 ഫസ്റ്റ് ക്ലാസും 8 സെക്കന്റ് ക്ലാസും 100 തേര്‍ഡ് ക്ലാസും ലഭിച്ചു. നീലഗിരിയില്‍ അഞ്ചാം ക്ലാസില്‍ 565 കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതില്‍ 23 ഡിസ്റ്റിങ്ഷനും 85 ഫസ്റ്റ് ക്ലാസും 55 സെക്കന്റ് ക്ലാസും 360 തേര്‍ഡ് ക്ലാസുമുണ്ട്. 523 കുട്ടികളാണ് വിജയിച്ചത്. വിജയശതമാനം 92.57. ഏഴാം ക്ലാസില്‍ 474 കുട്ടികള്‍ പരീക്ഷയ്ക്കിരുന്നതില്‍ 464 കുട്ടികള്‍ (97.89%) വിജയിച്ചു. 32 ഡിസ്റ്റിങ്ഷനും 128 ഫസ്റ്റ് ക്ലാസും 81 സെക്കന്റ് ക്ലാസും 223 തേര്‍ഡ് ക്ലാസും ലഭിച്ചു. 231 കുട്ടികള്‍ പരീക്ഷയ്ക്കിരുന്ന പത്താം ക്ലാസില്‍ 229 കുട്ടികളാണ് വിജയിച്ചത്. വിജയം 99.13 ശതമാനം. 11 ഡിസ്റ്റിങ്ഷനും 63 ഫസ്റ്റ് ക്ലാസും 26 സെക്കന്റ് ക്ലാസും 129 തേര്‍ഡ് ക്ലാസും വിദ്യാര്‍ഥികള്‍ നേടി. പ്ലസ്ടു ക്ലാസില്‍ നൂറുശതമാനമാണ് ജില്ലയിലെ വിജയം. ഫസ്റ്റ് ക്ലാസും 21 തേര്‍ഡ് ക്ലാസും ഉള്‍പ്പെടെ പരീക്ഷയെഴുതിയ 23 കുട്ടികളും ജയിച്ചു.
ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ജൂലൈ ഒന്നിന് രാവിലെ 10 മുതല്‍ സേ പരീക്ഷ നടക്കും. സേ പരീക്ഷയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 140 രൂപ ഫീസടച്ച് നിശ്ചിത ഫോറത്തില്‍ 12ന് മുമ്പ് അപേക്ഷിക്കണം. പരീക്ഷാ ഫലവും മാര്‍ക്ക് ലിസ്റ്റും സേ പരീക്ഷാ-പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷാ ഫോറങ്ങളും വെബ്‌സൈറ്റുകളില്‍ ലഭിക്കും.
Next Story

RELATED STORIES

Share it