Flash News

സമസ്ത പൊതുപരീക്ഷാഫലം പ്രഖ്യാപിച്ചു



കോഴിക്കോട്: സമസ്ത കേരള ഇസ്്‌ലാംമത വിദ്യാഭ്യാസ പരീക്ഷാബോര്‍ഡ് 2017ല്‍ നടത്തിയ പൊതുപരീക്ഷാഫലം പ്രഖ്യാപിച്ചു. 94.45 ശതമാനമാണ് വിജയം. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപ്, അന്തമാന്‍, യുഎഇ, ഒമാന്‍, ബഹ്‌റയ്ന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നിവടങ്ങളിലെ അഞ്ച്, ഏഴ്, പത്ത്, പ്ലസ് ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടന്നത്. അഞ്ചാംതരത്തില്‍ മലപ്പുറം ജില്ലയിലെ കിഴിശ്ശേരി കാരാട്ടുപറമ്പ് മുനീറുല്‍ ഇസ്്‌ലാം മദ്‌റസയിലെ സി ശിഫാനമോള്‍ ഒന്നാംറാങ്ക് നേടി. പാലക്കാട് ജില്ലയിലെ തൃത്താല-ചിറ്റപ്പുറം മിസ്ബാഹുല്‍ ഹുദാ മദ്‌റസയിലെ സി ഷിദ ഫാത്തിമ രണ്ടാംറാങ്കും മലപ്പുറം മങ്കടപള്ളിപ്പുറം -പുത്തന്‍വീട് അന്‍സ്വാറുല്‍ ഇസ്്‌ലാം മദ്‌റസയിലെ കെ പി മുഹമ്മദ് റാസി മൂന്നാംറാങ്കും നേടി.ഏഴാംതരത്തില്‍ കാസര്‍കോട് ജില്ലയിലെ ചട്ടഞ്ചാല്‍ ഹിദായത്തുല്‍ഇസ്്‌ലാം മദ്‌റസയിലെ ടി ടി ഹലീമത്ത് ഫിദ്‌യ ഒന്നാംറാങ്കും പാലക്കാട് ചളവറ പുലിയാനംകുന്ന് ഹിമായത്തുല്‍ ഇസ്്‌ലാം മദ്്‌റസയിലെ കെ കെ അര്‍ഷിദ രണ്ടാംറാങ്കും മലപ്പുറം പുവ്വത്താണി- കോരംകോട് ഹയാത്തുല്‍ ഇസ്്‌ലാം മദ്്‌റസയിലെ ടി കെ ഫാത്വിമ ശിബ്്‌ല മൂന്നാംറാങ്കും നേടി.പത്താംതരത്തില്‍ മലപ്പുറം ജില്ലയിലെ മൊറയൂര്‍ പാലീരി എടപ്പറമ്പ് ദാറുല്‍ഹികം മദ്‌റസയിലെ പി ഫാത്തിമ ഫസ്‌ന ഒന്നാംറാങ്കും എം നജിഹ ശറിന്‍ രണ്ടാംറാങ്കും നേടി. പോന്‍മള -വടക്കേമണ്ണ മദ്്‌റസത്തുല്‍ ഫലാഹിലെ സി എച്ച് ഫാത്വിമ ജിനാന്‍ മൂന്നാംറാങ്കും നേടി.പ്ലസ്ടുവില്‍ മലപ്പുറം ജില്ലയിലെ ചേറൂര്‍ അച്ചനമ്പലം ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസയിലെ പി ശഹ്‌നാസ് ഒന്നാംറാങ്കും കോഴിക്കോട് രാമനാട്ടുകര-മങ്ങാടംതൊടി മനാറുല്‍ഹുദാ മദ്്‌റസയിലെ വി പി ഫബി ഫര്‍സാന രണ്ടാംറാങ്കും കണ്ണൂര്‍ ശ്രീകണ്ഠപുരം-ചെങ്ങളായി മദ്്‌റസത്തുല്‍ ഇര്‍ശാദിലെ എസ് പി മുംതാസ് മൂന്നാംറാങ്കും നേടി. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്കും പുനര്‍ മൂല്യനിര്‍ണയത്തിനുമായി 120 രൂപ ഫീസ് അടച്ച് ജൂണ്‍ 24നു മുമ്പായി അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ അപേക്ഷിക്കണം. ജൂലൈ ഒമ്പതിന് രാവിലെ പത്ത് മണിക്ക് സേ പരീക്ഷ നടക്കും. അപേക്ഷാ ഫോറം, പരീക്ഷാഫലം എന്നിവ ംംം. മൊമേെവമ.ശിളീ,ംംം.ൃല ൗെഹ.േമൊമേെവമ.ശിളീ എന്നീ വെബ്‌സൈറ്റില്‍ ലഭിക്കും.വാര്‍ത്താസമ്മേളനത്തില്‍ സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം ടി അബ്ദുല്ല മുസ്്‌ല്യാര്‍, മാനേജര്‍ കെ മൊയ്തീന്‍കുട്ടി  പങ്കെടുത്തു.
Next Story

RELATED STORIES

Share it