Idukki local

സമസ്ത പൊതുപരീക്ഷയില്‍ നേട്ടം കൊയ്ത് പെണ്‍കുട്ടികള്‍



തൊടുപുഴ: സമസ്ത കേരള ഇസ്്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയില്‍ മികച്ച നേട്ടം കൊയ്ത് പെണ്‍കുട്ടികള്‍. ജില്ലയിലെ 5, 7, 10 ക്ലാസുകളില്‍ ആദ്യമൂന്ന് റാങ്കുകളില്‍ ഒന്നൊഴികെ ബാക്കിയെല്ലാം പെണ്‍കുട്ടികള്‍ കരസ്ഥമാക്കി. ജില്ലാ തലത്തില്‍ അഞ്ചാം ക്ലാസില്‍ പഴേരി അന്‍സാറുല്‍ ഇസ്ലാം മദ്രസയിലെ ഫാത്തിമ മുഹമ്മദും വെള്ളംചിറ അന്‍സാറുല്‍ ഇസ്ലാം മദ്രസയിലെ റിസ്വാന എന്‍.എ യും 500 ല്‍ 476 മാര്‍ക്ക് വാങ്ങി ഒന്നാം റാങ്ക് പങ്കിട്ടു. കാരിക്കോട് തബ്‌ലീഗുല്‍ ഇസ്ലാം മദ്രസയിലെ അലീഷ സലീം 475 മാര്‍ക്ക് വാങ്ങി രണ്ടാം റാങ്കും പെരുമ്പിള്ളിച്ചിറ നൂറുല്‍ ഹുദാ മദ്രസയിലെ അമീന സിദ്ദീഖ് 466 മാര്‍ക്ക് വാങ്ങി മൂന്നാം റാങ്കും കരസ്ഥമാക്കി. ഏഴാം ക്ലാസില്‍ പട്ടയംകവല നാസിറുല്‍ ഇസ്ലാം മദ്രസയിലെ നൈഷാന റിയാസും വണ്ണപ്പുറം നൂറുല്‍ ഇസ്ലാം മദ്രസയിലെ അഫിദ കെ അഷ്‌റഫും 400 ല്‍ 393 മാര്‍ക്ക് വാങ്ങി ഒന്നാം റാങ്ക് പങ്കിട്ടു. ഇവര്‍ സംസ്ഥാനതലത്തില്‍ നാലാം റാങ്കും കരസ്ഥമാക്കി. പഴുക്കാകുളം നൂറുല്‍ ഇസ്ലാം മദ്രസയിലെ അഫ്‌സല്‍ പി.എ 391 മാര്‍ക്ക് വാങ്ങി രണ്ടാം റാങ്കും സംസ്ഥാന തലത്തില്‍ ആറാം റാങ്കും നേടി. വണ്ണപ്പുറം നൂറുല്‍ ഇസ്ലാം മദ്രസയിലെ അമാന നാസര്‍ 386 മാര്‍ക്ക് വാങ്ങി മൂന്നാ റാങ്ക് കരസ്ഥമാക്കി. പത്താം ക്ലാസില്‍ പട്ടയംകവല നാസിറുല്‍ ഇസ്ലാം മദ്രസയിലെ സാദിയ സാബു ഒന്നാം റാങ്കും വണ്ണപ്പുറം നൂറുല്‍ ഇസ്ലാം മദ്രസയിലെ സ്വാലിഹ കെ.എ. രണ്ടാം റാങ്കും കരസ്ഥമാക്കി. ഈ മദ്രസയിലെ നജ്മിയ മുഹമ്മിനാണ് മൂന്നാം റാങ്ക്. മികച്ച വിജയത്തോടെ റാങ്കുകള്‍ നേടിയ മദ്രസകളേയും ജമാഅത്ത് ഭാരവാഹികളേയും വിദ്യാര്‍ഥികളേയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ , ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്‌വൈഎസ്, എസ്‌കെഎസ്എസ്എഫ്, എസ് ബിവി, എസ്എംഎഫ്, മാനേജ്‌മെന്റ് അസോസിയേഷന്‍ അനുമോദിച്ചു.
Next Story

RELATED STORIES

Share it