സമസ്ത പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു: എ പി മുഹമ്മദ് മുസ്‌ല്യാര്‍ പ്രസിഡന്റ് പി കെ പി അബ്ദുസ്സലാം വൈസ് പ്രസിഡന്റ്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡ ന്റായി കുമരംപുത്തൂര്‍ എ പി മുഹമ്മദ് മുസ്‌ല്യാരെയും വൈസ് പ്രസിഡന്റായി പി കെ പി അബ്ദുസ്സലാം മുസ്‌ല്യാരെയും തിരഞ്ഞെടുത്തു. ആനക്കര സി കോയക്കുട്ടി മുസ്‌ല്യാരുടെ നിര്യാണം മൂലം ഒഴിവുവന്ന പ്രസിഡ ന്റ് സ്ഥാനത്തേക്കാണ് വൈസ് പ്രസിഡന്റായിരുന്ന എ പി മുഹമ്മദ് മുസ്‌ല്യാരെ തിരഞ്ഞെടുത്തത്.
ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കെ ഉമര്‍ ഫൈസി മുക്കം, എ വി അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍ നന്തി, കെ കെ പി അബ്ദുല്ല മുസ്‌ല്യാര്‍ കണ്ണൂര്‍, എസ് എം കെ തങ്ങള്‍ തൃശൂര്‍, ചെറുവാളൂര്‍ ഹൈദര്‍ മുസ്‌ല്യാര്‍, ഇ എസ് ഹസന്‍ ഫൈസി എറണാകുളം എന്നിവരെ നിലവിലുള്ള ഒഴിവിലേക്ക് മുശാവറ അംഗങ്ങളായും തിരഞ്ഞെടുത്തു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എ പി മുഹമ്മദ് മുസ്‌ല്യാര്‍ പാലക്കാട് ജില്ലയിലെ കുമരംപുത്തൂര്‍ സ്വദേശിയാണ്. ആമ്പാടത്ത് പുന്നപ്പാടത്ത് മുഹമ്മദ് എന്ന കുഞ്ഞിപ്പു മുസ്‌ല്യാരുടെയും ആമിനയുടെയും മകനായി 1942ലാണ് ജനനം.
വൈസ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജന. സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. എം ടി അബ്ദുല്ല മുസ്‌ല്യാര്‍, മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍, സി കെ എം സ്വാദിഖ് മുസ്‌ല്യാര്‍, കെ ടി ഹംസ മുസ്‌ല്യാര്‍, എം എം മുഹ്‌യിദ്ദീന്‍ മുസ്‌ല്യാര്‍, യു എം അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍, ചേലക്കാട് എ മുഹമ്മദ് മുസ്‌ല്യാര്‍, വില്ല്യാപ്പള്ളി ഇബ്രാഹീം മുസ്‌ല്യാര്‍, എം എം ഖാസിം മുസ്‌ല്യാര്‍, ഒ മുഹമ്മദ് എന്ന കുട്ടി മുസ്‌ല്യാര്‍, എം കെ മൊയ്തീന്‍കുട്ടി മുസ്‌ല്യാര്‍, ടി പി മുഹമ്മദ് എന്ന ഇപ്പ മുസ്‌ല്യാര്‍, കെ പി സി തങ്ങള്‍, ചെമ്മന്‍കുഴി കെ പി അബ്ദുല്‍ ജബ്ബാര്‍ മുസ്‌ല്യാര്‍, എം പി കുഞ്ഞിമുഹമ്മദ് മുസ്‌ല്യാര്‍ മാരായമംഗലം, താഖ അഹ്മദ് മൗലവി, വാവാട് കുഞ്ഞിക്കോയ മുസ്‌ല്യാര്‍, വി മൂസക്കോയ മുസ്‌ല്യാര്‍, എ മരക്കാര്‍ മുസ്‌ല്യാര്‍, പി കുഞ്ഞാണി മുസ്‌ല്യാര്‍, ടി എസ് ഇബ്രാഹീം കുട്ടി മുസ്‌ല്യാര്‍, മാണിയൂര്‍ അഹ്മദ് മുസ്‌ല്യാര്‍ സെക്രട്ടറി പി പി ഉമ്മര്‍ മുസ്‌ല്യാര്‍, സംബന്ധിച്ചു.
Next Story

RELATED STORIES

Share it