Kottayam Local

സമസ്ത അനുധാവനം ചെയ്യുന്നത് ഉത്തമ തലമുറയെ: ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോട്ടയം: വിശുദ്ധ ഖുര്‍ആനും നബിചര്യയും ജീവിതവൃതമാക്കിയ ആദ്യനൂറ്റാണ്ടുകളിലെ ഉത്തമതലമുറയെയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അനുധാവനം ചെയ്യുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. സമസ്ത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍  കോട്ടയം തിരുനക്കര പഴയ പോലിസ് സ്‌റ്റേഷന്‍  മൈതാനിയില്‍ നടക്കുന്ന ആദര്‍ശ സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എസ്എം ഫുവാദ് ഹാജി അധ്യക്ഷനായി. സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തി.സമസ്ത ജില്ലാ പ്രസിഡന്റ് എ കെ സ്വാലിഹ് മൗലവി കുമ്മനം , തിരുനക്കര പുത്തന്‍പള്ളി ചീഫ് ഇമാം മഅ്മൂന്‍ ഹുദവി വണ്ടൂര്‍,  സമസ്ത ജില്ലാ ഖജാന്‍ജി അബു ഷമ്മാസ് മൗലവി, സമസ്ത ജില്ലാ സെക്രട്ടറി കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി, സമസ്ത സംസ്ഥാന ഓര്‍ഗനൈസര്‍ ഒ എം ശരീഫ് ദാരിമി, സമസ്ത ജില്ലാ വര്‍ക്കിങ് സെക്രട്ടറി മുഹമ്മദലി അല്‍കാശിഫി  എന്നിവര്‍ സംസാരിച്ചു.
എസ്‌കെഎംഎംഎ സംസ്ഥാന നിര്‍വാഹക സമിതിയംഗം കെ എ ശരീഫ് കുട്ടി ഷാലിമാര്‍, തിരുനക്കര പുത്തന്‍പള്ളി പരിപാലന സമിതി പ്രസിഡന്റ് വി ഒ അബുസാലിഹ്, ചങ്ങനാശ്ശേരി പഴയപള്ളി ജുമാമസ്ജിദ് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹാരീസ്, ഡിസിസി ജനറല്‍ സെക്രട്ടറി നന്ദിയോട് ബഷീര്‍, സ്വാഗതസംഘം കണ്‍വീനര്‍ എ എസ് നവാസ് അലിയങ്കല്‍, എസ്‌കെഎംഎംഎ ജില്ലാ പ്രസിഡന്റ് കെ എ അബ്ദുള്‍ ഖാദര്‍ കൊച്ചുകാഞ്ഞിരം, സമസ്ത ജില്ലാ ജംഇയ്യത്തുല്‍ ഖുതുബ പ്രസിഡന്റ് കെ എസ് കുഞ്ഞുമൊയ്തീന്‍ മുസ്‌ല്യാര്‍,  എസ്‌കെജെഎം ജില്ലാ സെക്രട്ടറി വി പി സുബൈര്‍ മൗലവി, എസ്‌വൈഎസ് ജില്ലാ ജനറല്‍ സെക്രട്ടറി പി എസ് ഹാഷിം, എസ്‌കെഎംഎംഎ ജില്ലാ ജനറല്‍ സെക്രട്ടറി പരീത് കുഞ്ഞ് എന്നിവര്‍   പങ്കെടുത്തു.
Next Story

RELATED STORIES

Share it