സമവായമുണ്ടെങ്കില്‍ മാത്രം വീണ്ടും രാഷ്ട്രപതിയാവും : പ്രണബ് മുഖര്‍ജി
BY fousiya sidheek1 May 2017 2:18 AM GMT
fousiya sidheek1 May 2017 2:18 AM GMT
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഭരണ- പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ സമവായത്തില്‍ എത്തിയാല്‍ മാത്രമേ വീണ്ടും മല്സരിക്കുകയുള്ളൂവെന്ന് പ്രണബ് മുഖര്‍ജി. അല്ലാത്തപക്ഷം രാഷ്ട്രപതി സ്ഥാനത്തേക്ക് മല്‍സരിക്കാനില്ലെന്നും പ്രണബ് മുഖര്‍ജി അറിയിച്ചു. ഇതുസംബന്ധിച്ച തന്റെ അഭിപ്രായം പ്രതിപക്ഷ കക്ഷികളെ രാഷ്ട്രപതി അറിയിച്ചതായാണ് റിപോര്‍ട്ടുകള്‍. മല്‍സരം നടക്കുകയാണെങ്കില്‍ വീണ്ടും ഉപരാഷ്ട്രപതി—സ്ഥാനത്തേക്ക് മല്‍സരിക്കില്ലെന്ന് ഹാമിദ് അന്‍സാരിയും സൂചന നല്‍കിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം, ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയിലും രാഷ്ട്രപതിയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമാ—യിട്ടുണ്ട്. പ്രധാനമന്ത്രി മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരടങ്ങുന്ന ബിജെപിയിലെ ഗുജറാത്ത് ലോബിക്ക് അഡ്വാനിയേയും സുഷമ സ്വരാജിനേയും രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ താല്പര്യമില്ലെന്നാണ് റിപോര്‍ട്ടുകള്‍. കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ മന്ത്രി തവാര്‍ചന്ദ് ഗെഹ്ലോട്ടിന്റെ പേരാണ് ഇപ്പോള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് എന്‍ഡിഎ പാളയത്തില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ എന്‍ഡിഎ കക്ഷികളുടെ മാത്രം പിന്തുണയോടെ സര്‍ക്കാരിന് രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരാളെ വിജയിപ്പിക്കാന്‍ സാധിക്കില്ല. അതിനാല്‍, പൊതുസമ്മതനായ ഒരാളെ നിര്‍ത്താനും കേന്ദ്രസര്‍ക്കാര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT