palakkad local

സമരത്തെ അപഹസിക്കുന്ന നിലപാട് സിപിഎം ഉപേക്ഷിക്കണം: എസ്ഡിപിഐ

നെന്മാറ: മീങ്കര ഡാമിലേക്ക് ജലമെത്തിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്നവരെ അപഹസിക്കുന്ന നിലപാട് സിപിഎം ഉപേക്ഷിക്കണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി. മീങ്കര-ചുള്ളിയാര്‍ ജലസംരക്ഷണ സമിതി മുതലമട കമ്പ്രത്ത് ചള്ളയില്‍ നടത്തുന്ന അനിശ്ചിതാക നിരാഹര സമര പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു.
കേരളത്തിലെ ഏറ്റവും കൂടുതല്‍ ഡാമുകളുള്ള പഞ്ചായത്തില്‍ കുടിവെള്ളത്തിനു വേണ്ടി സമരം ചെയ്യേണ്ടി വരുന്ന ഗതികേട് ഇടതുപക്ഷ ഭരണ കാലത്താണന്നത് ഓര്‍ക്കണം. മുമ്പ് ഗോവിന്ദാപുരത്തെ അയിത്ത വിഷയത്തിലും നെന്മാറ എംഎല്‍എ കെ ബാബുവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സ്വീകരിച്ചത് സമാന നിലപാടാണ്. മലമ്പുഴ ഡാമിലെ കുടിവെള്ളം ഊറ്റാനുള്ള കിന്‍ഫ്ര പൈപ് ലൈന്‍ പദ്ധതിക്കെതിരെയും ഉയര്‍ന്ന ജന രോഷത്തില്‍ ഭരണവര്‍ഗ പാര്‍ട്ടിയെ കണ്ടിരുന്നില്ല. ജനകീയ വിഷയങ്ങളില്‍ നിന്നും വഴിമാറി സഞ്ചരിച്ചതിന്റെ തിക്തഫലം അനുഭവങ്ങളില്‍ നിന്നും സിപിഎം പഠിക്കാന്‍ തയ്യാറാവണമെന്നും അമീര്‍ അലി ഓര്‍മിപ്പിച്ചു. എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ജില്ലാ ജനറല്‍ സെക്രട്ടറി അലവി കെ ടി,  സെക്രട്ടറി അഷ്‌റഫ് കെ പി, സെക്രട്ടേറിയറ്റംഗം എ വൈ കുഞ്ഞിമുഹമ്മദ്, നെന്മാറ നിയോജക മണ്ഡലം പ്രസിഡന്റ് മുജീബ് ചുള്ളിയാര്‍, വൈസ് പ്രസിഡന്റ് ഹുസൈനാര്‍, അലി പട്ടാമ്പി തുടങ്ങിയവര്‍ സമര പന്തല്‍ സന്ദര്‍ശിച്ചു.
ഹര്‍ത്താല്‍ പൂര്‍ണം
Next Story

RELATED STORIES

Share it