സമരത്തിന് ഫലപ്രാപ്തി; തപാല്‍ ജീവനക്കാരുടെ ശമ്പളം കൂട്ടി

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട സമരത്തിനൊടുവില്‍ ഗ്രാമീണ തപാല്‍ ജീവനക്കാരുടെ ശമ്പളഘടന പരിഷ്‌കരിച്ചു. കേന്ദ്രജീവനക്കാരുടെ മാതൃകയില്‍ ക്ഷാമബത്ത ഉയര്‍ത്താനും തീരുമാനമായി. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് തപാല്‍ ജീവനക്കാര്‍ ദിവസങ്ങളായി സമരത്തിലായിരുന്നു.
ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ എന്നിങ്ങനെ രണ്ടു തസ്തികകളാക്കി തിരിച്ചാണ് ശമ്പളഘടന പരിഷ്‌കരിച്ചത്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ക്ക് 12,000 രൂപയും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ക്ക് 10,000 രൂപയും കുറഞ്ഞ ശമ്പളം നിശ്ചയിച്ചു. ശരാശരി 56 ശതമാനമാണ് വര്‍ധന. നിലവില്‍ 2,295 ലഭിക്കുന്നവര്‍ക്ക് ഇനി 10,000 രൂപ കിട്ടും. 2,775 ലഭിച്ചവര്‍ക്ക് 12,500 രൂപയും 4,115 രൂപ ലഭിച്ചവര്‍ക്ക് 14,500 രൂപയുമാണ് ലഭിക്കുക. അലവന്‍സുകള്‍ ഇതിനു പുറമേയാണ്. റിസ്‌ക് ആന്റ് ഹാര്‍ഡ്ഷിപ്പ് അലവന്‍സ് എന്ന പേരില്‍ പുതിയ ബത്തയും അവതരിപ്പിച്ചു. രാജ്യത്തെ 3.07 ലക്ഷം തപാല്‍ ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ശമ്പളപരിഷ്‌കരണ ആനുകൂല്യം ലഭിക്കും.
ശമ്പളപരിഷ്‌കരണത്തിന്റെ ഭാഗമായി 2018-19 വര്‍ഷ കാലയളവില്‍ 1,257.75 കോടി രൂപയുടെ അധിക ബാധ്യത സര്‍ക്കാരിന് വരുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.
Next Story

RELATED STORIES

Share it