സമരത്തിനിടെ സംഘര്‍ഷം: ടാക്സി ഡ്രൈവര്‍മാരും പോലിസും ഏറ്റുമുട്ടി
BY kasim kzm29 Dec 2017 4:24 AM GMT
kasim kzm29 Dec 2017 4:24 AM GMT
കൊച്ചി: നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് വളപ്പില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ബുക്ക് ചെയ്യാന്‍ യൂബറിന് കൗണ്ടര്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ചു തുടരുന്ന സമരത്തിനിടെ സംഘര്‍ഷം.
സമരം ചെയ്യുന്ന ടാക്സി-ഓട്ടോ ഡ്രൈവര്‍മാര്‍ക്കു അഭിവാദ്യം അര്‍പ്പിച്ച് എഐടിയുസി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം പോലിസ് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പോലിസും പ്രകടനക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സ്റ്റേഷന് വളപ്പില്‍ സ്ഥാപിച്ചിരുന്ന യൂബറിന്റെ താല്‍ക്കാലിക കൗണ്ടറിന്റെ ചില്ലുകള്‍ സമരക്കാര്‍ തകര്‍ത്തു.
എഐടിയുസി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ഹാള്‍ പരിസരത്തു നിന്നാണു പ്രകടനം ആരംഭിച്ചത്. നോര്‍ത്ത് റെയില്‍വെ സ്റ്റേഷന്റെ മധ്യഭാഗത്തെ പ്രവേശന കവാടത്തില്‍ പ്രകടനക്കാരെ തടഞ്ഞപ്പോഴാണ് ഉന്തും തള്ളുമുണ്ടായത്. പോലിസിന്റെ നിര്‍ദേശം അവഗണിച്ച് സ്റ്റേഷന് വളപ്പിലേക്കു തള്ളിക്കയറാനുള്ള ശ്രമമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പോലിസ് ലാത്തി വീശുന്ന ഘട്ടമെത്തിയതോടെ നേതാക്കള്‍ ഇടപെട്ടു സമരക്കാരെ പിന്തിരിപ്പിച്ചു. ഇതിനിടെയാണ് സ്റ്റേഷന് വളപ്പിലെ യൂബറിന്റെ കിയോസ്ക് ചിലര്‍ തള്ളിയിട്ടത്. തുടര്‍ന്നു റോഡില്‍ കുത്തിയിരുന്ന ശേഷം പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയി. 20 പേര്‍ക്കെതിരേ കേസെടുത്തു.

Next Story
RELATED STORIES
കെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT'20 ശതമാനത്തിനെതിരേ 80 ശതമാനത്തിന്റെ വോട്ടെടുപ്പ്'; മോദിക്കുപിന്നാലെ...
23 April 2024 10:53 AM GMTമുസ് ലിംകള്‍ക്കെതിരായ വിദ്വേഷപ്രസംഗം ആവര്‍ത്തിച്ച് പ്രധാനമന്ത്രി...
23 April 2024 10:18 AM GMTപരസ്യത്തിന്റെ അത്രയും വലിപ്പം 'മാപ്പിനും' ഉണ്ടായിരിക്കണം; പതഞ്ജലിയോട് ...
23 April 2024 9:18 AM GMT