kozhikode local

സമരക്കാര്‍ ജുമുഅ നിര്‍വഹിച്ചത് പോലിസ് സ്റ്റേഷനില്‍



മുക്കം: വാതക പൈപ്പ് ലൈന്‍ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ ജുമുഅ നിസ്‌ക്കാരം നിര്‍വ്വഹിച്ചത് മുക്കം പോലീസ് സ്റ്റേഷനില്‍ .നിര്‍ദിഷ്ട കൊച്ചി -മംഗലാപുരം വാതക പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് ഇന്നലെ എരഞ്ഞിമാവില്‍ നടന്ന സമരത്തില്‍ പങ്കെടുത്തവരെ പന്ത്രണ്ട് മണിയോടെയാണ് അറസ്റ്റ് ചെയ്ത് മുക്കം സ്റ്റേഷനിലെത്തിച്ചത്.വെള്ളിയാഴ്ചയായതിനാല്‍ മുസ്ലിം മത വിശ്വാസികള്‍ക്ക് ഏറെ പ്രാധാന്യമുള്ള ജുമുഅ നമസ്‌ക്കാരം നടക്കുന്ന സമയമായിരുന്നു.  സ്റ്റേഷന്‍ ജാമ്യത്തില്‍ സമരക്കാരെ വിട്ടയക്കാമെങ്കിലും നടപടികള്‍ പൂര്‍ത്തിയാവാന്‍ ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും എടുക്കും. നടപടി പൂര്‍ത്തിയാക്കാതെ പുറത്ത് വിടാന്‍ പോലീസിനുമാവില്ല.ഇതോടെയാണ് ജുമുഅ നമസ്‌കാരം പോലീസ് സ്റ്റേഷനിലാക്കാമെന്ന അഭിപ്രായമുയര്‍ന്നത്. കൊടുവള്ളി സി.ഐ.എന്‍ ബിശ്വാസിനോട് അനുമതി ചോദിച്ചപ്പോള്‍ സ്റ്റേഷന് ഒന്നാം നിലയിലെ ഓഡിറ്റോറിയത്തിലാകാമെന്ന് അദ്ധേഹം അറിയിക്കുകയായിരുന്നു. പ്രാര്‍ത്ഥനക്ക് സമയമായതോടെ സ്റ്റേഷനിലുണ്ടായിരുന്ന പഴയ പത്രങ്ങള്‍ നിലത്ത് വിരിച്ച് എല്ലാവരും ജുമുഅ നമസ്‌ക്കാരം നടത്തി. ജബ്ബാര്‍ സഖാഫി സര്‍ക്കാര്‍ പറമ്പ് നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it