World

സമരക്കാരുടെ മുടിയും കൊടിയും അകലെ നിന്ന് കരിച്ചുകളയുന്ന ലേസര്‍ഗണ്ണുമായി ചൈന

ബെയ്ജിങ്: സമരക്കാരെയും പ്രക്ഷോഭകരെയും നേരിടാന്‍ ആധുനിക സംവിധാനങ്ങളുമായി ചൈന. ഒരു കിലോമീറ്റര്‍ ദൂരെ നിന്നു സമരക്കാരുടെ ബാനറുകളും കൊടികളും കരിച്ചുകളയാന്‍ സഹായിക്കുന്ന ലേസര്‍ ഗണ്ണാണ് ചൈനയിലെ ഷിയാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്റ്റിക്‌സ് ആന്റ് പെര്‍സിഷന്‍ മെക്കാനിക്‌സ് നിര്‍മിച്ചത്.
കൊടിയും ബാനറും മാത്രമല്ല, പ്രയോഗിക്കുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ സമരക്കാരുടെ തലമുടിയും ഉടുത്ത വസ്ത്രങ്ങളും വരെ കരിച്ചുകളയാന്‍ തക്ക ശേഷിയുള്ളതാണു പുതിയ ലേസര്‍ ഗണ്‍.
എന്നാല്‍ മനുഷ്യന്റെ ത്വക്കില്‍ പൊള്ളലേല്‍പ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. ലേസര്‍ പ്രഹരം ഏറ്റാല്‍ മനുഷ്യശരീരത്തില്‍ ശക്തമായ വേദന അനുഭവപ്പെടും.
സഡ് കെ സഡ് എം 500 എന്നാണ് ലേസര്‍ ഗണ്ണിന്റെ പേര്. ഇതില്‍ നിന്നുള്ള ലേസര്‍ പ്രവാഹം നഗ്‌നനേത്രങ്ങള്‍ക്കു കാണാന്‍ സാധിക്കില്ല. ഗണ്ണിന് ശബ്ദവും ഉണ്ടാവില്ല. റീചാര്‍ജ് ചെയ്യാവുന്ന ലിഥിയം ബാറ്ററിയാണ് ഇതില്‍ ഉപയോഗിക്കുക. ഓരോ തവണ റീ ചാര്‍ജ് ചെയ്യുമ്പോഴും 1000 തവണ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് റിപോര്‍ട്ട്്.
എന്നാല്‍ സാങ്കേതിക വിദഗ്ധര്‍ ഈ വാര്‍ത്ത അംഗീകരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it