ernakulam local

സമരക്കാരുടെ അറസ്റ്റില്‍ പ്രതിഷേധം

കൊച്ചി: വായ്പ കുടിശ്ശികയെ തുടര്‍ന്ന് മനാത്തുപാടം പ്രീത ഷാജിയെയും കുടുംബത്തെയും കുടി ഒഴിപ്പിക്കാന്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് പോലിസ് നടത്തിയ നീക്കത്തിനെതിരേ നടത്തിയ പ്രതിഷേധസമരത്തില്‍ പങ്കെടുത്തവരുടെ അറസ്റ്റില്‍ പ്രതിഷേധം.
സമരപന്തലില്‍ ട്രേഡ് യൂനിയന്‍ സെന്റര്‍ ഓഫ് ഇന്ത്യ സംസ്ഥാന ട്രഷറര്‍ ടി സി സുബ്രഹ്മണ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തൃക്കാക്കര എംഎല്‍എ പി ടി തോമസ് ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളും കോടതി നിര്‍ദേശങ്ങളും ലംഘിച്ചുകൊണ്ടാണ് സമരസമിതി നേതാക്കളെ അറസ്റ്റു ചെയ്തുകൊണ്ടിരിക്കുന്നതെന്നും മന്ത്രി എ കെ ബാലനോടും മന്ത്രി ഡോ. തോമസ് ഐസക്കിനോടും പ്രീതാ ഷാജിയെ കുടിയിറക്കാതിരിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഒരു ജനപ്രതിനിധി എന്ന നിലയില്‍ സമരത്തോടൊപ്പം എന്നും ഉണ്ടാവുമെന്നും പി ടി തോമസ് എംഎല്‍എ വ്യക്തമാക്കി.
വെല്‍ഫെയര്‍പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് സദക്കത്ത്, വ്യാപാരി വ്യവസായി കൂട്ടായ്മ സെക്രട്ടറി ഷാജഹാന്‍, മനുഷ്യാവകാശ പ്രവര്‍ത്തക രതീദേവി, വടയമ്പാടി സമരനേതാവ് ജോയ് പവ്വേല്‍, ലിനറ്റ് ജെയിന്‍ ബാബു, ജെമീല മജീദ്, പി കെ കുട്ടപ്പന്‍ സംസാരിച്ചു.
ഇന്ന് രാവിലെ 10ന് വി എം സുധീരന്‍ സമരപന്തല്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന്് സര്‍ഫാസി ബാങ്ക് ജപ്തി വഞ്ചനക്കെതിരായ സമരസമിതി നേതാക്കളായ സി എസ് മുരളിശങ്കര്‍, സി എസ് മുരളി എന്നിവര്‍ പറഞ്ഞു.
മൂന്നാഴ്ചക്കകം ജപ്തിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ ഇരുകക്ഷികളും തമ്മില്‍ അനുരഞ്ജന ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിന് റിപോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് അതിനെ അട്ടിമറിക്കുന്ന രീതിയില്‍ ഗൂഡാലോചനാപരമായി അറസ്റ്റ് നടന്നിട്ടുള്ളത്.
സമരം തകര്‍ത്ത് റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനുള്ള പോലിസ് നീക്കമാണ് നടക്കുന്നത്.
മുന്‍ നിശ്ചയിച്ചപ്രകാരം ഈമാസം 17, 18 തിയ്യതികളില്‍ ഡിആര്‍ടിക്ക് മുന്നില്‍ രാപ്പകല്‍ സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it