ernakulam local

സമരം ഫലംകണ്ടു; മൊബൈല്‍ ടവറിന്റെ വൈദ്യുതി ബന്ധം വിഛേദിച്ചു

പള്ളുരുത്തി: അനധികൃത മൊബൈല്‍ ടവറിനെതിരേ പരിസരവാസികള്‍ നടത്തിയ സമരം ഫലംകണ്ടു. കുമ്പളങ്ങി പതിനൊന്നാം വാര്‍ഡില്‍ സ്വകാര്യ വ്യക്തി കുടിവെള്ള ടാങ്കെന്ന വ്യാജേന സ്ഥാപിച്ച ടവറിന്റെ വൈദ്യുതി ബന്ധം അധികൃതര്‍ വിഛേദിച്ചു. കഴിഞ്ഞ ഒരു മാസക്കാലമായി ടവറിനെതിരേ പ്രദേശവാസികള്‍ സമരമുഖത്താണ്. വീട്ടമ്മമാര്‍ ടവര്‍ സ്ഥാപിച്ച കെട്ടിടത്തിന് മുന്നില്‍ കുടില്‍ കെട്ടി ഒരു മാസമായി റിലേ നിരാഹാര സത്യാഗ്രഹം നടത്തുകയായിരുന്നു.
അനധികൃതമായി പണിത കെട്ടിടത്തിന് മുകളില്‍ ടവര്‍ സ്ഥാപിച്ചതിനെതിരേ നാട്ടുകാ ര്‍ പഞ്ചായത്ത് ഓഫിസിലേക്കും വൈദ്യുതി ബോര്‍ഡ് സെക്ഷന്‍ ഓഫിസിലേക്കും മാര്‍ച്ച് നടത്തി. സമരം ശക്തമാക്കിയതിനെ തുടര്‍ന്നാണ് പഞ്ചായത്ത് അധികൃതര്‍ കെട്ടിടം അനധികൃതമാണെന്ന കാര്യം ചുണ്ടിക്കാട്ടിയത്. ഇതോടെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിഛേദിച്ചത്.
Next Story

RELATED STORIES

Share it