Flash News

സമരം പിന്‍വലിച്ചിട്ടില്ലെന്ന് നഴ്‌സുമാരുടെ സംഘടന



തൃശൂര്‍: തൃശൂരില്‍ തുടരുന്ന നഴ്‌സിങ് സമരം പിന്‍വലിച്ചെന്ന പ്രചാരണം തെറ്റാണെന്ന് യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ. എട്ട് മാനേജ്‌മെന്റുകള്‍ 50 ശതമാനം താല്‍ക്കാലിക ഇടക്കാലാശ്വാസം നല്‍കാമെന്ന് യോഗത്തില്‍ പങ്കെടുത്ത കെപിഎച്ച്എ നേതാക്കള്‍ അറിയിച്ചിരുന്നു. വെള്ളിയാഴ്ച തൃശൂര്‍ ലേബര്‍ ഓഫിസില്‍ കരാര്‍ ഒപ്പിടാമെന്നും പറഞ്ഞു. ഈ സാഹചര്യത്തില്‍ ശേഷിക്കുന്ന ആശുപത്രികളില്‍ കൂടി സമവായമുണ്ടാക്കാന്‍ ലേബര്‍ ഓഫിസര്‍ രജീഷ് രാമചന്ദ്രനെ വ്യവസായ മന്ത്രി എ സി മൊയ്തീന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. യുഎന്‍എ മുന്നോട്ടുവച്ച 50 ശതമാനം ഇടക്കാലാശ്വാസം നല്‍കാന്‍ തീരുമാനിക്കുന്ന ആശുപത്രികളില്‍ സമരം പിന്‍വലിക്കും. അതേസമയം, 27ലെ ഐആര്‍സിയില്‍ മിനിമം വേതനം സംബന്ധിച്ച് തീരുമാനമായില്ലെങ്കില്‍ സമരം സംസ്ഥാനവ്യാപകമാക്കുമെന്നും ജാസ്മിന്‍ഷാ  വ്യക്തമാക്കി.
Next Story

RELATED STORIES

Share it