Flash News

സമരം ചെയ്യുന്ന കരാറുകാരെ ജനം കൈകാര്യം ചെയ്യും : മന്ത്രി



മാള: കരാറുകാര്‍ അവരുടെ ജോലി ചെയ്യണമെന്നും അനാവശ്യമായി പണിമുടക്കി സമരം ചെയ്യുന്ന കരാറുകാരെ ജനം കൈകാര്യം ചെയ്യുമെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കൊടകര-കൊടുങ്ങല്ലൂര്‍ റോഡിന്റെ ഭാഗമായ മാള ടൗണ്‍ സൗന്ദര്യവല്‍ക്കരണം, വലിയപറമ്പ്-കുഴൂര്‍ റോഡ്, മാള-അന്നമനട റോഡ് എന്നിവയുടെ പുനരുദ്ധാരണം, വെള്ളാങ്കല്ലൂര്‍-ചാലക്കുടി റോഡ് നിര്‍മാണം എന്നിവയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കിയതു കാരണം കരാറുകാര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും ഒരു മാസം പണിമുടക്കി കരാറുകാര്‍ സമരം ചെയ്തത് ശരിയായില്ല. ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലാത്തവരുടെയും കാലതാമസം വരുത്തുന്നവരുടെയും ലൈസന്‍സ് റദ്ദാക്കും. പണിമുടക്ക് കാരണം സര്‍ക്കാരിന് ഒരു വര്‍ഷത്തെ നഷ്ടമാണുണ്ടായത്. ജിഎസ്ടി നിലവില്‍ വന്നപ്പോള്‍ കരാറുകാര്‍ക്ക് കൂടുതല്‍ തുക അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പില്‍ ഏറ്റവും മോശം പ്രവര്‍ത്തനം നടക്കുന്നത് തൃശൂര്‍ ജില്ലയിലാണെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it