kozhikode local

സമരം ഒത്തുതീര്‍പ്പാക്കണം: ഐഎന്‍എല്‍ ഡെമോക്രാറ്റിക്, എഫ്‌ഐടിയു

കോഴിക്കോട്: രാജ്യത്തെ തപാല്‍ ജീവനക്കാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിവരുന്ന പണിമുക്ക് സമരം അവസാനിപ്പിക്കന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ഐഎന്‍എല്‍ ഡെമോക്രാറ്റിക് സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് പുറവൂരും ജനറല്‍ സെക്രട്ടറി കരീം പുതുപ്പാടിയും ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ക്കുണ്ടാവുന്ന പ്രയാസം മനസ്സിലാക്കി സമരക്കാരുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിരമായി കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.
കോഴിക്കോട്: തപാല്‍ ജീവനക്കാര്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്ന് എഫ്‌ഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് ജോണ്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ 2016 നിശ്ചയിച്ച മിനിമം വേതനം 18000 രൂപയായിരിക്കെ സര്‍ക്കാറിന് കീഴില്‍ ജിഡിഎസ് ആയതിന്റെ പേരില്‍ തുച്ഛമായ തുക മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  ജില്ലാ പ്രസിഡന്റ് ടി കെ മാധവന്‍ അധ്യക്ഷത വഹിച്ചു. തസ്‌നീം മമ്പാട്, ദുര്‍ഗ്ഗാ ദേവി, സി എം പുതുപ്പാടി , സദ്‌റുദ്ധീന്‍ ഓമശ്ശേരി, സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിയായി സദ്‌റുദ്ധീന്‍ ഓമശ്ശേരിയെയും ഖജാഞ്ചിയായി ശരീഫ് കുന്നമംഗലത്തേയും തിരഞ്ഞെടുത്തു.
കോഴിക്കോട്: രാജ്യത്തെ തപാല്‍ ജീവനക്കാര്‍ നടത്തിവരുന്ന സമരം സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ കാര്യമായി ബാധിച്ചിരിക്കുന്നതിനാല്‍ ഉടന്‍ ഒത്തുതീര്‍പ്പാക്കണമെന്ന് കേരള കണ്‍സ്യൂമേഴ്‌സ് ആക്്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം മുഹമ്മദ്കുട്ടി അരയങ്കോട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it