സമരം അവസാനിപ്പിക്കാമെന്ന് ശുചീകരണ തൊഴിലാളികള്‍ ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി : സമരം അവസാനിപ്പിക്കാനും തിരികെ ജോലിയില്‍ പ്രവേശിക്കാനും തയ്യാറാവാമെന്ന് ഡല്‍ഹിയിലെ മൂന്ന് നഗരസഭകളിലെ തൊഴിലാളികള്‍ ഹൈക്കോടതിയില്‍. ശമ്പളത്തിനായുള്ള ഫണ്ട് പുറപ്പെടുവിച്ചതായും അവ രണ്ട് ദിവസത്തിനുള്ളില്‍ ലഭ്യമാക്കാമെന്നും നഗരസഭകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ തയ്യാറായത്.
ചില മേഖലാ കാര്യാലയങ്ങള്‍ തുറക്കാത്തതാണ് ശമ്പള വിതരണം മുടങ്ങാന്‍ കാരണമെന്നും രണ്ടു ദിവസത്തിനകം ശമ്പളം ലഭ്യമാക്കുമെന്നും നഗരസഭ ചീഫ് ജസ്റ്റിസ് ജി രോഹിണി, ജസ്റ്റിസ് ജയന്ത് നാഥ് എന്നിവരടങ്ങുന്ന ബെഞ്ചിനെ ബോധിപ്പിച്ചു. ഇരു വിഭാഗത്തിന്റെയും വാദം പരിഗണിച്ച കോടതി കേസ് നാളത്തേക്ക് മാറ്റിവച്ചു.
Next Story

RELATED STORIES

Share it