Gulf

സമയനിഷ്ഠയില്‍ ഹമദ് വിമാനത്താവളം ഒന്നാമത്

ദോഹ: സമയനിഷ്ഠയിലും അച്ചടക്കത്തിലും ലോകത്തെ ഒന്നാം നമ്പര്‍ എയര്‍പോര്‍ട്ടായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ഫ്‌ളൈറ്റ് സ്റ്റാറ്റ്‌സ് വെബ്‌സൈറ്റ് തിരഞ്ഞെടുത്തു. വിമാനത്താവളങ്ങളുടെ കൃത്യനിഷ്ഠതയും അച്ചടക്കവും സൂക്ഷ്മമായി അപഗ്രഥിക്കുന്ന ആഗോള പ്രശസ്ത പോര്‍ട്ടലാണ് ഫ്‌ളൈറ്റ് സ്റ്റാറ്റ്‌സ്.
അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പല സൗകര്യങ്ങളിലും നേട്ടങ്ങളിലും മുന്‍പന്തിയിലാണ് ഹമദ്. ലോക വ്യോമ കമ്പനികളുടെ പ്രതീക്ഷാ തുരുത്തായി ഹമദ് എയര്‍പോര്‍ട്ട് മാറിയിട്ടുണ്ട്. കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന നയതന്ത്ര സ്ഥാനമാണ് ഹമദ് വിമാനത്താവളം. ആഗോള വ്യാപകമായി ഒന്നാമത്തെ ട്രാന്‍സിറ്റ് സെന്റര്‍ കൂടിയാണ് ഹമദ്.
ഫ്യൂച്ചര്‍ ട്രാവല്‍ എക്‌സ്പീരിയന്‍സിന്റെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടായി സിംഗപ്പൂരില്‍ നടന്ന ചടങ്ങില്‍ ഈയിടെ ഹമദിനെ തിരഞ്ഞെടുക്കുകയുണ്ടായി.
Next Story

RELATED STORIES

Share it