Flash News

സമന്‍സ് അവഗണിച്ചു ; മിസാ ഭാരതിക്ക് 10,000 രൂപ പിഴ



ന്യൂഡല്‍ഹി: ബിനാമി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പ് കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ മകളും എംപിയുമായ മിസാ ഭാരതി 10,000 രൂപ പിഴയടക്കണമെന്ന് ആദായനികുതി വകുപ്പ്. 1000 കോടിയുടെ ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട കേസില്‍ നേരത്തേ സമന്‍സ് അയച്ചിരുന്നെങ്കിലും മിസാ ഭാരതി ഹാജരാവാത്തതിനെ തുടര്‍ന്നാണ് നടപടി.കേസില്‍ ഭാരതിക്കെതിരേ കോടതി പുതിയ സമന്‍സ് അയച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു ഭാരതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാവേണ്ടിയിരുന്നത്.
Next Story

RELATED STORIES

Share it