Most popular

സമനില; ബാഴ്‌സ ഫൈനലില്‍

മാഡ്രിഡ്: നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ കിങ്‌സ് കപ്പ് (കോപ ഡെല്‍ റേ) ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് മുന്നേറി. കഴിഞ്ഞ ദിവസം വലന്‍സിയക്കെതിരായ രണ്ടാംപാദ സെമി ഫൈനല്‍ 1-1 നു പിരിഞ്ഞെങ്കിലും ആദ്യപാദത്തിലെ 7-0ന്റെ ഏകപക്ഷീയ വിജയം ബാഴ്‌സയെ സെമിയിലേക്കു നയിക്കുകയായിരുന്നു.
ഫൈനല്‍ ബെര്‍ത്ത് നേരത്തേ തന്നെ ഉറപ്പിച്ചതിനാല്‍ പ്ര മുഖ താരങ്ങള്‍ക്കു വിശ്രമമനുവദിച്ചാണ് കോച്ച് ലൂയിസ് എന്‍ റിക്വെ ബാഴ്‌സ ഇലവനെ പ്രഖ്യാപിച്ചത്. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സി, നെയ്മര്‍, ലൂയിസ് സുവാറസ് എന്നിവര്‍ക്കെ ല്ലാം കോച്ച് വിശ്രമം നല്‍കി.
Next Story

RELATED STORIES

Share it