Gulf

സമഗ്ര പ്രമേഹ സന്ദേശം ഒരുക്കി 'അബീര്‍' ഗിന്നസ് ബുക്കില്‍ ഇടം നേടാന്‍ ഒരുങ്ങുന്നു

സമഗ്ര പ്രമേഹ സന്ദേശം ഒരുക്കി അബീര്‍ ഗിന്നസ് ബുക്കില്‍ ഇടം നേടാന്‍ ഒരുങ്ങുന്നു
X


ജിദ്ദ: ലോക പ്രമേഹ ദിനമായ നവംമ്പര്‍ 14ന് അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് ഗിന്നസ്സ് ബുക്കില്‍ ഇടം നേടാന്‍ ഒരുങ്ങുന്നു. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ സഹകരത്തോടെ  ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ലോഗോ തീര്‍ക്കുകയാണ് ലക്ഷ്യം. ഇതിന്നായി നവംമ്പര്‍ 14ന് ചൊവ്വാഴ്ച്ച 4500 വിദ്യര്‍ത്ഥികളുടെ സഹകരണത്തോടെ ലോക പ്രമേഹ ദിനത്തിന്റെ ലോഗോ മാതൃകയില്‍ ചിത്രം തീര്‍ക്കുന്നത്.
ജിദ്ദ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ (ബോയ്‌സ് ) ഗ്രൗണ്ടില്‍ രാവിലെ 10.30 ന് മനുഷ്യ ലോഗോ ചിത്രം തീര്‍ക്കുന്നതില്‍  അധ്യാപകരും മാനേജ്‌മെന്റ് പ്രതിനിധികളും പങ്കാളികളാകും. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് മുഖ്യ അതിഥി ആയിരിക്കും. ലോക ഗിന്നസ് ബുക്ക് പ്രതിനിധികള്‍ നിരീക്ഷണത്തിനായി ഉണ്ടാകും.
പ്രമേഹം എന്ന നിശബ്ദ കൊലയാളിയെ മനുഷ്യരില്‍ നിന്ന് തുരത്തുക എന്ന ലക്ഷ്യത്തോടെ അബീറിന്റെ നേതൃത്വത്തില്‍ വിവിധ ബോധവത്കരണ പരിപാടികള്‍ നടത്തപ്പെടുന്നുണ്ട്.  1000 വിദ്യാര്‍ത്ഥികളെ ഉല്‍പ്പെടുത്തികൊണ്ടുള്ള പ്രമേഹ സാധ്യത പഠനം നടത്തി വരുന്നുണ്ട്. ഇതിന്റെ പഠന റിപ്പോര്‍ട്ട് ഉടനെ പ്രസിദ്ധീകരിക്കും.

100 ഇന്റര്‍നാഷണല്‍ സ്‌കൂളുകളെ കേന്ദ്രീകരിച്ച് 20000 വിദ്യര്‍ത്ഥികള്‍ക്ക് പ്രമേഹത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവല്‍ത്കരണം നല്‍കും. അതു വഴി ഈ സന്ദേശം ഒരോ വീട്ടിലും എത്തിക്കും.  മാറിയ ജീവിത ശൈലിയും വ്യായാമ കുറവും ചികിത്സയിലെ അജ്ഞതയും പ്രധാന പ്രമേയമാക്കിയാണ് ബോധവത്കരണം സംഘടിപ്പിക്കുക.
ഇതു സംബന്ധിച്ച വാര്‍ത്ത സമ്മേളനത്തില്‍ അബീര്‍ മാനേജ്‌മെന്റ് പ്രതിനിധികളായ ഡോ ജംഷീദ് അഹമ്മദ് , ജാബിര്‍ വലിയകത്ത് ,ജയന്‍ കെ,
അബ്ദുറഹ്മാന്‍  ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ആസിഫ് റമീസ് ദാവൂദി എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it