Flash News

സഭ ഇന്നത്തേക്ക് പിരിഞ്ഞു

സഭ ഇന്നത്തേക്ക് പിരിഞ്ഞു
X


തിരുവനന്തപുരം:വരാപുഴ ശ്രിജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ഉണ്ടായ പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ നിര്‍ത്തിവെച്ചു.ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് സ്പീക്കര്‍ സഭ നിര്‍ത്തി വെച്ചത്.തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിപക്ഷം സഭയില്‍ പോലീസിന്റെ വീഴ്ച്ച ഉയര്‍ത്തികാട്ടുന്നത്.തന്റെ മണ്ഡലത്തിലെ വരാപ്പുഴ ശ്രിജിത്തിന്റെ കസ്റ്റഡി മരണ കേസില്‍ അന്വോഷണം സ്തഭിച്ചിരിക്കുകയാണെന്ന ആവശ്യമുന്നയിച്ച അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷ പ്രതിഷേധം. ഇതിനെ തുടര്‍ന്നാണ് സഭ നിര്‍ത്തിവെച്ചത്.മുഖ്യമന്ത്രിയുമ സര്‍ക്കാരും കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും,എസ് പിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും എസ്പിക്കെതിരെ കേസെടുത്താല്‍ പീന്നിടത് സിപിഎം നേതൃത്ത്വത്തിനെതിരെയാകുമെന്ന ഭയമാണ് നിയമസഭക്ക് അകത്തിത് ചര്‍ച്ചചെയ്യാന്‍ അനുവാദിക്കാത്തതിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും അടിച്ചമര്‍ത്തികൊണ്ടാണ് മുഖ്യമന്ത്രി ഭരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിവിധ വിഷയങ്ങള്‍ ഇതിന് മുന്നെയും പ്രതിപക്ഷം നിയമസഭയിലുന്നയിച്ചിട്ടുണ്ടെന്നുള്ളതും ഉദാഹരണ സഹിതം ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it