സഭാ തര്‍ക്ക പരിഹാരത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം: യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തിനു സ ര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാവുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുമായി ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സഭാവിശ്വാസികളില്‍ ബഹുഭൂരിഭാഗവും തര്‍ക്കങ്ങള്‍ പരിഹരിച്ചു സമാധാനപരമായി മുന്നോട്ടുപോവണമെന്ന് ആഗ്രഹിക്കുന്നവരാണെന്നു മുഖ്യമന്ത്രി പ്രതികരിച്ചു. അതുകൊണ്ട് സമാധാനശ്രമങ്ങ ള്‍ പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവ തുടരണം. ചര്‍ച്ചകളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ട്. കാരണം വിശ്വാസികള്‍ക്കു സമാധാനമാണു വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുത്തതിനെ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കിസ് ബാവ അഭിനന്ദിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലും അതിന്റെ ഭാഗമായി തനിക്ക് അയച്ച കത്തും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വലിയ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിനു വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് പാത്രിയാര്‍ക്കീസ് ബാവ മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി. മാര്‍ തിയോഫിലോസ് ജോര്‍ജ് സലിബ, മാര്‍ തിമോത്തിയോസ് മത്താ അല്‍ഹോറി തുടങ്ങിയവരും പാത്രിയാര്‍ക്കീസ് ബാവയോടൊപ്പം ഉണ്ടായിരുന്നു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it