സഭാ തര്‍ക്കം: പ്രാര്‍ഥനാ സംഗമവുമായി മലങ്കരസഭാ സമാധാന സമിതി

കോട്ടയം: മലങ്കര സഭയിലെ ഓര്‍ത്തഡോക്‌സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ മലങ്കര സഭാ സമാധാനസമിതി പ്രാര്‍ഥനാസംഗമം നടത്തുന്നു. നാളെ വൈകീട്ട് മൂന്നുമണി മുതല്‍ അഞ്ചുമണി വരെ കോട്ടയം തിരുനക്കര മൈതാനിയിലാണു സംഗമം. സഭയുടെ സമാധാനം ആഗ്രഹിക്കുന്ന വിശ്വാസികള്‍ സംഗമത്തില്‍ പങ്കെടുക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലങ്കര സഭയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മേലധ്യക്ഷന്‍മാരെ സന്ദര്‍ശിച്ച് നിവേദനം സമര്‍പ്പിക്കും. ഇരുവിഭാഗങ്ങളില്‍പ്പെട്ടവരെയും സംഗമത്തിലേക്ക് ക്ഷണിക്കും. ഫാദര്‍ ടോം ഉഴുന്നാലില്‍ സംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.കോടതിയുടെ തീര്‍പ്പുകളല്ല, ദൈവനീതിയുടെ പരിപാലനവും കരുതലുമാണ് ഇരുവിഭാഗങ്ങള്‍ക്കുമിടയിലുണ്ടാവേണ്ടത്. ഒരു ന്യൂനപക്ഷത്തിന്റെ അജ്ഞത മുതലെടുത്താണ് വിശ്വാസികളെ വിരുദ്ധചേരികളാക്കി കുല്‍സിതപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതെന്ന് സഭാ സമാധാനസമിതി വൈസ് പ്രസിഡന്റ് ഏലിയാസ് കണ്ണന്താനം, മേഖലാ കണ്‍വീനര്‍ ഫിലിപ്പ് കുരുവിള, മേഖലാ സെക്രട്ടറി ഡായി എബ്രഹാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it