സഭയ്ക്ക് അപമാനം: ആര്‍ച്ച് ബിഷപ്്

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം സഭയ്ക്ക് അപമാനമാണെന്ന് ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. എം സൂസെപാക്യം. തിരുത്തല്‍ നടപടികളുണ്ടാവും. കുറ്റക്കാര്‍ക്കെതിരേ സഭ ശിക്ഷാനടപടിയെടുക്കും. നീതിക്കുവേണ്ടിയായിരിക്കും സഭ നിലകൊള്ളുക.  സഭയുടെ ആചാരങ്ങളെ പ്രതിഷേധപ്രകടനങ്ങള്‍കൊണ്ടു മാറ്റാനാവില്ലെന്നും സൂസെപാക്യം പറഞ്ഞു.
കന്യാസ്ത്രീയുടെ പരാതി അവഗണിച്ചിട്ടുണ്ടെങ്കില്‍ അതിനു സഭാനേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗിക പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രതിനിധി പരാതിയുമായി കഴിഞ്ഞ ദിവസം ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കണ്ടിരുന്നു. കേസില്‍ ഏകപക്ഷീയമായി നടപടിയെടുക്കരുതെന്നായിരുന്നു ആവശ്യം. കന്യാസ്ത്രീക്കെതിരേ പരാതി നല്‍കിയെങ്കിലും ഡിജിപി സ്വീകരിച്ചില്ല. പരാതി കോട്ടയം എസ്പിക്കാണു നല്‍കേണ്ടതെന്ന് ഡിജിപി നിര്‍ദേശിച്ചതെന്നും അദ്ദേഹം  പറഞ്ഞു.
Next Story

RELATED STORIES

Share it