സഭയില്‍ മാസ്‌കും കൈയുറയും ധരിച്ച് എംഎല്‍എ; പരിഹാസ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയില്‍ മാസ്‌കും കൈയുറയും ധരിച്ച് പാറക്കല്‍ അബ്ദുല്ല എത്തിയത് പരിഹാസ്യമാണെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും. ഇതേത്തുടര്‍ന്ന് ചോദ്യോത്തരവേളയുടെ സമാപനം ബഹളവും വാക്കേറ്റവുമുണ്ടായി. ചോദ്യോത്തരവേള പകുതി പിന്നിട്ടപ്പോഴാണ് നിപാ മേഖലയിലേതിനു സമാനമായി മാസ്‌കും കൈയുറയും ധരിച്ച് പാറയ്ക്കല്‍ അബ്ദുല്ല നിയമസഭയില്‍ എത്തിയത്.
ആരോഗ്യ മന്ത്രി കെ കെ ശൈലജ മറുപടി പറയുന്നതിനിടെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പാറയ്ക്കല്‍ അബ്ദുല്ല മാസ്‌ക് ധരിച്ച് എത്തിയത് ആരോഗ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരമാണോ എന്ന ചോദ്യം ഉന്നയിച്ചു.
നിപാ ഭീതിയകറ്റാന്‍ കേരളം ഒറ്റക്കെട്ടായി ജാഗ്രതയോടെ ഇടപെടുന്നതിനിടെ പാറയ്ക്കല്‍ അബ്ദുല്ലയുടെ നടപടി പരിഹാസ്യമാണെന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ പ്രതികരണം. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് പ്രതിഷേധിക്കാനും ഒച്ചവയ്ക്കാനും തുടങ്ങി.
വിമര്‍ശനങ്ങള്‍ക്കെതിരേ  വിശദീകരണവുമായി നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കോഴിക്കോട്ട് ഇപ്പോള്‍ എല്ലാവരും ഇങ്ങനെയാണ് നടക്കുന്നതെന്നും അതിന്റെ പ്രതീകാത്മകമായാണ് എംഎല്‍എ മാസ്‌ക് ധരിച്ചെത്തിയതെന്നും അത് പരിഹസിക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍, സമൂഹമാകെ ഗൗരവത്തോടെയും അതീവ ജാഗ്രതയോടെയും നോക്കിക്കാണുന്ന പ്രവര്‍ത്തനങ്ങളെ അപഹസിക്കുന്ന നിലപാടാണ് എംഎല്‍എയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു.
Next Story

RELATED STORIES

Share it