ernakulam local

സബ് ഡിവിഷനുകളുടെ എണ്ണം വര്‍ധിപ്പിക്കണം: കേരള പോലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍

കൊച്ചി: കേരളത്തിലെ എല്ലാ പോലിസ് സ്‌റ്റേഷനിലും എസ്എച്ച്ഒമാരായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കണമെന്നും സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടം കാര്യക്ഷമമായി നടത്തുന്നതിന് നാല് പോലിസ് സ്‌റ്റേഷനുകള്‍ക്ക് ഒരു സബ് ഡിവിഷന്‍ എന്ന കണക്കില്‍ സബ് ഡിവിഷനുകളുടെ എണ്ണം വര്‍ധിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കേരള പോലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ കൊച്ചി സിറ്റി  ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ജന്മദിനത്തിന് അവധി അനുവദിച്ച് ഉത്തരവുണ്ടാവണം. എല്ലാ പോലിസുദ്യോഗസ്ഥന്മാര്‍ക്കും എട്ടു മണിക്കൂര്‍ ജോലി സമ്പ്രദായം നടപ്പിലാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജനറല്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി സീനിയോറിറ്റി തര്‍ക്കങ്ങളെ തുടര്‍ന്ന് പ്രമോഷന്‍ നടക്കാത്ത സാഹചര്യമാണുള്ളത്. ഇത് പരിഹരിച്ച് എത്രയും വേഗം പ്രമോഷന്‍ നടത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലക്കായി അനുവദിച്ച കെഎപി-1 ബറ്റാലിയനെ എറണാകുളം ജില്ലാ ആസ്ഥാനമായി മാറ്റി സ്ഥാപിക്കണം.
പോലിസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും സമയബന്ധിതമായി കേസന്വേഷണം നടത്തുന്നതിനും നിലവിലെ പോലിസിനെ ക്രമസമാധാനപരിപാലനം, കുറ്റാമ്പേഷണം എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്. എസ്പിസി, ജെഎസ്പി, സിഎല്‍ഒ, പിആര്‍ഒ എന്നീ സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടികള്‍ ആധുനിക പോലിസ് സംവിധാനത്തിന്റെ ഭാഗമായി മാറിയതിനാല്‍ ഇത്തരം ജനോപകാരപ്രദമായ പദ്ധതികള്‍ തനതു രൂപത്തില്‍ നിലനിര്‍ത്തി കൊണ്ടുപോകുവാനും ക്രമസമാധാന പരിപാലനം, കറ്റാന്വേഷണം എന്നിവയ്ക്കു പുറമേ സാമൂഹികസേവനം എന്ന വിഭാഗംകൂടി കൂട്ടിചേര്‍ത്ത് പോലിസിനെ പുനര്‍വിന്യാസം നടത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.  പോലിസ് സേനയിലെ അംഗസംഖ്യയില്‍ വര്‍ധന വരാതെയുള്ള പരിഷ്‌കാര നടപടികള്‍ പൊതുജനങ്ങള്‍ക്കോ പോലിസ് ഉദ്യോഗസ്ഥര്‍ക്കോ യാതൊരുവിധ പ്രയോജനവും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ ആവശ്യമായ അംഗസംഖ്യ കൂടി അനുവദിക്കണം. കൊച്ചി സിറ്റി പോലിസ് ചീഫിന് ആധുനിക സംവിധാനത്തോടു കൂടിയ ഓഫിസ് മന്ദിരം, വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന പോലിസ് സ്‌റ്റേഷനുകള്‍ക്ക് സ്ഥലം അനുവദിച്ച് ആധുനിക രീതിയിലുള്ള പോലിസ് സ്‌റ്റേഷന്‍ നിര്‍മിക്കണം, സെന്‍ട്രല്‍ പോലിസ് കാന്റീനില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍ക്ക് ജിഎസ്ടി ഒഴിവാക്കണം, കൊച്ചി സിറ്റി ട്രാഫിക് പോലിസ് സ്‌റ്റേഷന് കീഴിലുള്ള ട്രാഫിക് സിഗ്നല്‍ ക്യാബിനുകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത് നന്നാക്കുകയും സിഗ്നല്‍ ലൈറ്റ് സംവിധാനത്തില്‍ സമയസൂചിക വെൡവാകുന്ന സിഗ്നല്‍ സംവിധാനവും സമയാസമയങ്ങളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കണം എന്നിങ്ങനെ 24 ആവശ്യങ്ങളാണ്് സമ്മേളനം പ്രമേയത്തിലൂടെ മുന്നോട്ടു വച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it