kasaragod local

സബ് കോടതി വജ്രജൂബിലി ആഘോഷിക്കുന്നു



വിദ്യാനഗര്‍: കാസര്‍കോട് സബ് കോടതിയുടെ വജ്രജൂബിലി വിപുലമായി ആഘോഷിക്കുന്നു. സംഘാടക സമിതി രൂപീകരണയോഗം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് എസ് മനോഹര്‍ കിണി അധ്യക്ഷത വഹിച്ചു. ആറുമാസം നീണ്ടുനില്‍ക്കുന്ന വജ്രജൂബിലി ആഘോഷം നവംബറില്‍ തുടങ്ങും. ആഘോഷത്തോട് അനുബന്ധിച്ച് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിയുമായി ചേര്‍ന്ന് നിയമസാക്ഷരത ക്ലാസുകള്‍ സംഘടിപ്പിക്കും. നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കുകയാണ് ലക്ഷ്യം. കൂടാതെ സെമിനാറുകള്‍, കലാകായിക മല്‍സരങ്ങള്‍, സാഹിത്യ മല്‍സരങ്ങള്‍ എന്നിവ നടത്തും. ഗവര്‍ണര്‍, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മന്ത്രിമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരെ ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കും. സംഘാടക സമിതി ഭാരവാഹികള്‍: എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ (വര്‍ക്കിങ് ചെയര്‍മാന്‍), ജില്ലാ ജഡ്ജ് എസ് മനോഹര്‍ കിണി (ചെയര്‍മാന്‍). എംഎല്‍എമാരായ പി ബി അബ്ദുര്‍ റസാഖ്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, നഗരസഭ ചെയര്‍പേഴ്‌സന്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു, ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍, മുന്‍ എംഎല്‍എ അഡ്വ.സി എച്ച് കുഞ്ഞമ്പു (രക്ഷാധികാരികള്‍), ഡിവൈഎസ്പി പി ജ്യോതികുമാര്‍ (വൈസ് ചെയര്‍മാന്‍), കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.എ എന്‍ അശോക് കുമാര്‍ (ജനറല്‍ കണ്‍വീനര്‍).
Next Story

RELATED STORIES

Share it