Pathanamthitta local

സബ്‌സിഡി തുകയും തീരുമാനിക്കും ജില്ലാ തലത്തില്‍ ആസ്തികളുടെ യൂനിറ്റ് വില നിശ്ചയിക്കും



പത്തനംതിട്ട: വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കേണ്ട ആസ്തികളുടെ യൂനിറ്റ് വില ജില്ലാ തലത്തില്‍ നിശ്ചയിക്കുന്നതിന് ജില്ലാ ആസൂത്രണ സമിതി തലത്തില്‍ സാങ്കേതിക വിദഗ്ധരുടെ സമിതി രൂപീകരിച്ചു. ജില്ലാ കലക്ടര്‍ അധ്യക്ഷയായ സമിതിയില്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍ കണ്‍വീനറും ബന്ധപ്പെട്ട വിഷയ മേഖലയിലെ ജില്ലാതല ഉദ്യോഗസ്ഥന്‍ ജോയിന്റ് കണ്‍വീനറും പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍, എഡിസി (ജനറല്‍), അര്‍ബന്‍ അഫേഴ്‌സ് വകുപ്പ് റീജ്യനല്‍ ജോ.  ഡയറക്ടര്‍,  ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ജില്ലാ ഓഫിസര്‍ അംഗങ്ങളുമാണ്. നിര്‍ദിഷ്ട ആസ്തിയുടെ യൂനിറ്റ് വില നിശ്ചയിക്കുക, യൂനിറ്റ് ചെലവിന്റെ അടിസ്ഥാനത്തില്‍ ഗുണഭോക്താവിന് നല്‍കേണ്ട സബ്‌സിഡി തുക നിശ്ചയിക്കുക എന്നിവയാണ് സമിതിയുടെ ചുമതല. സംസ്ഥാന പദ്ധതികളിലും വകുപ്പുതല യൂനിറ്റ് വിലയിലും നിര്‍ദേശിക്കപ്പെട്ടതിലധികരിക്കാന്‍ പാടില്ല.  വ്യത്യാസം വരുത്തുന്നെങ്കില്‍ കാരണം വ്യക്തമാക്കണം. ജൈവ കീടനാശിനി, ജീവാണു കീടനാശിനി, ജൈവ വളങ്ങള്‍, പെട്ടിയും പറയും, പ്രാദേശിക നെല്ല് വിത്തിനങ്ങള്‍ എന്നിവയുടെ ജില്ലാതല യൂണിറ്റ് വില ജില്ലാ കൃഷി ഓഫീസറും, മുട്ടക്കോഴിവളര്‍ത്ത ല്‍, കറവപശു, കറവയുള്ള എരുമ, പ്രാദേശിക ജനുസുകള്‍ എന്നിവയുടേത് ജില്ലാ മൃഗസംരക്ഷണ ഓഫിസറും, തീറ്റപ്പുല്‍കൃഷി വിത്തിന്റെ വില ജില്ലാ ക്ഷീരവികസന ഓഫിസറും മല്‍സ്യബന്ധനത്തിനുള്ള വള്ള ം, ഗില്‍ നെറ്റും ഡിങ്കിയും, കട്ടമരം, ഔട്ട് ബോര്‍ഡ് എന്‍ജിന്‍, വല എന്നിവ ഉള്‍പ്പെടെ ഡിങ്കി, ഐസ് ബോക്‌സ്, അലങ്കാര മത്സ്യകൃഷി വളര്‍ത്തലും വിപണനവും അക്വേറിയം രൂപ കല്‍പ്പനയും, കടല്‍ സുരക്ഷാ ഉപകരണം, ഗില്‍നെറ്റ്, മല്‍സ്യം ഉണക്കുന്നതിനുള്ള ഡ്രയറുകള്‍, ഗില്‍നെറ്റും ഡിങ്കിയും (ഉള്‍നാടന്‍), കൂട് കൃഷി, മല്‍സ്യകൃഷിക്ക് ആവശ്യമായ സംരക്ഷണ വല എന്നിവയുടേത് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസും നിശ്ചയിക്കണം.
Next Story

RELATED STORIES

Share it