Flash News

സബ്‌സറിന്റെ വധം അപലപനീയം: പാകിസ്താന്‍



ഇസ്‌ലാമാബാദ്: കശ്മീരില്‍ കഴിഞ്ഞദിവസം ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹ്മദ് ഭട്ട് കൊല്ലപ്പെട്ട സംഭവത്തെ പാകിസ്താന്‍ അപലപിച്ചു. ജമ്മുകശ്മീരിലെ ഇന്ത്യന്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്കെതിരേ അന്താരാഷ്ട്ര സമൂഹവും യുഎന്നും പ്രതികരിക്കണമെന്ന് പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ആവശ്യപ്പെട്ടു. ഹിസ്ബ് നേതാവ് ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സബ്‌സര്‍ അഹ്മദ് ഭട്ടിനെ ശനിയാഴ്ചയാണ് ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയത്. സംഭവത്തിനു പിന്നാലെ കശ്മീര്‍ താഴ്‌വര വീണ്ടും പ്രക്ഷുബ്ധമായിരിക്കുകയാണ്. കശ്മീരിലെ പുല്‍വാമ ജില്ലയിലെ ട്രായിലാണ് മറ്റൊരാളോടൊപ്പം ഭട്ട് കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it