Flash News

സബ്‌സര്‍ അഹമ്മദ് ഭട്ടിന്റെ മരണം : കശ്മീരില്‍ വീണ്ടും സംഘര്‍ഷം, കല്ലേറ് രൂക്ഷമായി

സബ്‌സര്‍ അഹമ്മദ് ഭട്ടിന്റെ മരണം : കശ്മീരില്‍ വീണ്ടും സംഘര്‍ഷം, കല്ലേറ് രൂക്ഷമായി
X
ശ്രീനഗര്‍ : ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയായി അറിയപ്പെട്ടിരുന്ന ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹമ്മദ് ഭട്ട്  വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് കശ്മീരില്‍ സൈന്യത്തിനു നേരെ ജനങ്ങളുടെ കല്ലേറ് വീണ്ടും രൂക്ഷമായതായി റിപോര്‍ട്ട്. രാംപൂരിലും ത്രാലിലുമായി എട്ട് പേരെ കഴിഞ്ഞ ഒരു ദിവസത്തിനുള്ളല്‍ സൈന്യം വധിച്ചതിന് തൊട്ടുപിന്നാലെയാണ് കശ്മീരില്‍ സ്ഥിതിഗതികള്‍ വീണ്ടും സംഘര്‍ഷഭരിതമായത്.
ദക്ഷിണ കശ്മിരിലെ ത്രാല്‍ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലാണ് സബ്‌സര്‍ അഹമ്മദ് ഭട്ട് കൊല്ലപ്പെട്ടത്. ഭട്ടിനൊപ്പം മറ്റൊരാള്‍ കൂടി ത്രാല്‍ ഏറ്റമുട്ടലില്‍ മരിച്ചിരുന്നു. സബ്‌സര്‍ ഭട്ടിന്റെ മരണവാര്‍ത്ത പുറത്തുവന്നതോടെ സൈന്യത്തിനു നേരെ കശ്മീരില്‍ കല്ലേറു വര്‍ധിച്ചതായാണ് റിപോര്‍ട്ടുകള്‍.
കഴിഞ്ഞവര്‍ഷം ജൂലായില്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു താഴ്‌വരയില്‍ ഉടലെടുത്ത സംഘര്‍ഷം മാസങ്ങളോളം നീണ്ടുനിന്നിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെടുകയുമുണ്ടായി.

[caption id="attachment_224985" align="alignnone" width="560"] representational image[/caption]

Next Story

RELATED STORIES

Share it